HOME
DETAILS
MAL
മഹിജയ്ക്കെതിരേയുള്ള നടപടിയില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്
backup
April 09 2017 | 03:04 AM
തിരുവനന്തപുരം: മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ഓഫിസില്‍ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ പൊലിസ് നടപടിയില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഐ.ജി റിപോര്‍ട്ട്. മഹിജയെ ചവിട്ടിവീഴ്ത്തിയെന്നും വലിച്ചിഴച്ചെന്നുമുള്ള ആരോപണങ്ങള്‍ റേഞ്ച് ഐ.ജി മനോജ് എബ്രഹാം തള്ളി.
ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചു പേര് ഡി.ജി.പിയുടെ മുറിക്കു മുന്നില്‍ ഗൂഡാലോചന നടത്താന്‍ ശ്രമിച്ചെന്നും റിപോര്‍ട്ടിലുണ്ട്. എസ്.യു.സി.ഐ പ്രവര്‍ത്തകരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നാണ് ഐ.ജിയുടെ റിപോര്‍ട്ടില്‍ പറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."