ആയുഷ് വകുപ്പിന്റെ 'ഹരികിരണം' നാളെ
കല്‍പ്പറ്റ: സംസ്ഥാന ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 'ഹരികിരണം' മെഗാമെഡിക്കല്‍ ക്യാംപും ബോധവല്‍കരണ പരിപാടിയും നാളെ ആരംഭിക്കും. കൊറ്റിയോട്കുന്ന് കോളനി കമ്യൂനിറ്റി ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പട്ടികജാതി വികസന വകുപ്പ്, ദേശീയ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സ, ഹോമിയോപ്പതി എന്നീ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും രണ്ട് പട്ടികജാതി കോളനികള്‍ വീതം തെരഞ്ഞെടുപ്പ് നടപ്പിലാക്കു സമഗ്ര സാമൂഹികാരോഗ്യ പരിപാടിയാണ് ഹരികിരണം.
ക്യാംപില്‍ വിളര്‍ച്ച, വന്ധ്യതാ നിവാരണം, ജീവിത ശൈലീരോഗങ്ങള്‍, ലഹരി വിമുക്ത ചികിത്സ, വാര്‍ധക്യകാല ചികിത്സാപരിപാടി എന്നിവക്ക് ആയുര്‍വേദ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എന്‍.എച്ച്.എം വകുപ്പിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സമഗ്ര ചികിത്സ ലഭ്യമാക്കും.
രക്ത പരിശോധനക്കുള്ള ക്ലിനിക്കല്‍ സേവനം, ആരോഗ്യ ബോധവല്‍കരണ ക്ലാസുകള്‍, യോഗപരിശീലനം, ഔഷധസസ്യ പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ക്യാംപില്‍ പങ്കെടുക്കുന്ന അര്‍ഹരായ കുട്ടികള്‍ക്കും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്യും.
ചടങ്ങില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് കുമാര്‍ അധ്യക്ഷനാകും. ഡി.എം.ഒ ഹോമിയോ ഡോ. എന്‍. സോമന്‍ പദ്ധതി വിശദീകരിക്കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ മുഖ്യപ്രഭാഷണം നടത്തും.
ഐ.എസ്.എം ഡി.എം.ഒ ഡോ. പി.എസ് ശശികല, ജില്ലാ പഞ്ചായത്തംഗം കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്തംഗം ആലി ഈന്തന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ വര്‍ഗീസ്, ആസ്യ ചേരാപുരത്ത്, കെ.എസ് സന്തോഷ്, അമ്മദ് കട്ടയാടന്‍, ബുഷ്‌റ ഉസ്മാന്‍, സിന്ധു പുറത്തൂട്ട്, ജോസഫ് പുല്ലുമാരി, കെ ബാബു, സി.ഇ ഹാരിസ്, ഉഷ ആനപ്പാറ, സതി, ഹാരിസ് കണ്ടിയില്‍, ഐ.എസ്.എം ജില്ലാ കോഡിനേറ്റര്‍ ഡോ. ബിജുല ബാലകൃഷ്ണന്‍, ഹോമിയോ ജില്ലാ കോഡിനേറ്റര്‍ ഡോ. ആതിര കുഞ്ഞുണ്ണി, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. സുരേഷ് കുമാര്‍, ഡോ. എസ്.എന്‍ ബിജി, ഡോ. ലത, ബി.ഡി.ഒ ഡായിമോന്‍, എസ്.സി കോഡിനേറ്റര്‍ കെ.കെ അനീഷ്, പുലയസമാജം സെക്രട്ടറി സി.എ ശ്രീധരന്‍, കോളനി വികസന സമിതി സെക്രട്ടറി കെ.കെ അജീഷ് എന്നിവര്‍ സംസാരിക്കും.
സമാപന സമ്മേളനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ പൊന്നാണ്ടി ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്തിനി ഷാജി പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ് അധ്യക്ഷനാകും.
ഗ്രാമപഞ്ചായത്തംഗം ആസ്യ ചേരാപുറത്ത്, ഹോമിയോ മെഡിക്കല ഓഫിസര്‍ ഡോ. ഷാജന്‍ പണിക്കര്‍ എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."