സുരക്ഷയില്ലാതെ വൈദ്യുത പോസ്റ്റില്‍ കയറുന്നത് വ്യാപകമാകുന്നു
പുതുനഗരം: സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ വൈദ്യുത പോസ്റ്റില്‍ കയറുന്നത് വ്യാപകമാകുന്നു. കൊടുവായൂര്‍, പുതുനഗരം സെക്ഷനുകളിലെ കെ.എസ്.ഇ.ബി.യിലെ ജീവനക്കാരാണ് മുന്‍കരുതല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വൈദ്യുത പോസ്റ്റില്‍ കയറുന്നത്.
ഹെല്‍മറ്റ്, ബെല്‍റ്റ്, കൈയ്യുറ നിര്‍ബന്ധമായും അണിഞ്ഞതിനു ശേഷം മാത്രമെ വൈദ്യുത പോസ്റ്റില്‍ കയറാവൂ. എന്നാല്‍ മിക്ക സമയങ്ങളിലും കൊടുവായൂര്‍, പുതുനഗരം കെ.എസ്.ഇ.ബിയുടെ പരിധിയിലെ ജീവനക്കാര്‍ സുരക്ഷാമുന്‍കരുതല്‍ പാലിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പോസ്റ്റില്‍ കയറുന്നവര്‍ ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദി ആ പ്രദേശത്തെ ഓവര്‍സിയര്‍, എക്‌സിക്ട്ടീവ് എന്‍ജിനീയറാണ്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപെടാതെയാണ് ലൈന്‍മാന്‍മാരെയും മസ്ദൂര്‍ വിഭാഗത്തിലുള്‍പെട്ടവരെയും കരാര്‍ ജിവനക്കാരെയും വൈദ്യുതപോസ്റ്റില്‍ കയറ്റുന്നത് .
നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ഇവക്കെതിരേ സുരക്ഷാ പാളിച്ചകളെ കുറിച്ച് ചര്‍ച്ച നടക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമെന്നും സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ എടുക്കാത്തവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."