സംസ്‌കരണ പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു
നെടുങ്കണ്ടം: ടൗണിലെ മാലിന്യങ്ങളുമായി ബേഡ്‌മെട്ടിലെ സംസ്‌കരണ പ്ലാന്റിലേക്ക് എത്തിയ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞു.
കഴിഞ്ഞ എട്ടു വര്‍ഷമായി യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പ്ലാന്റ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇത് പ്രദേശവാസികളുടെ സ്വസ്ഥത നശിപ്പിച്ചു തുടങ്ങിതോടെ നാട്ടുകാര്‍ പലതവണ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്ത പ്ലാന്റില്‍ സംസ്‌കരണ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. ടൗണില്‍ നിന്നും ശേഖരിക്കുന്ന വിവിധതരം മാലിന്യങ്ങള്‍ വാഹനങ്ങളില്‍ ഇവിടെ എത്തിച്ചശേഷം പൊതുസ്ഥലത്ത് കത്തിച്ചുകളയുകയാണ് ചെയ്യുന്നത്.
ഇതുമൂലം പ്രദേശമാകെ വിഷപ്പുക പരക്കുകയും ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് വിവിധതരം രോഗങ്ങള്‍ പടരുകയും ചെയ്യുകയാണ്. കത്താത്ത മാലിന്യങ്ങള്‍ അഴുകി പ്രദേശമാകെ വ്യാപിക്കുന്നതുമൂലം പുഴുക്കള്‍, ഈച്ചകള്‍, കൊതുക് തുടങ്ങിയവ പെരുകുകയാണ്.
അസഹനീയമായ ദുര്‍ഗന്ധവും വിഷപ്പുകയും മൂലം മേഖലയിലെ 600 ഓളം വരുന്ന വീട്ടുകാര്‍ക്ക് ഇവിടെ താമസിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഇന്നലെ രാവിലെ 6.30 ഓടെ മാലിന്യങ്ങളുമായി എത്തിയ വാഹനം പ്രദേശവാസികള്‍ ചേര്‍ന്ന് തടഞ്ഞത്.
ഇതേ ത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വാര്‍ഡ് മെമ്പറും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും മാലിന്യ പ്ലാന്റ് ഇവിടെ വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. രണ്ട് മണിക്കൂറിന് ശേഷം മാലിന്യങ്ങളുമായി എത്തിയ വാഹനം തിരികെ പോകുകയും ചെയ്തു.
ഇനിമേല്‍ ടൗണിലെ മാലിനയങ്ങള്‍ ബേഡ്‌മെട്ട് പ്രദേശത്ത് ഇറക്കുവാന്‍ സമ്മതിക്കുകയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് മൂലം വരും ദിവസങ്ങളില്‍ ടൗണിലെ മാലിന്യം നീക്കം ചെയ്യാനാകാതെ കുന്നുകൂടാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."