പച്ചക്കറികൃഷി: കുളമാവ് സ്‌കൂളിന് കൃഷിവകുപ്പിന്റെ അംഗീകാരം
തൊടുപുഴ: സംസ്ഥാന കൃഷിവകുപ്പ് നടത്തിയ പ്രൊജക്ട് ബേസ്ഡ് കള്‍ട്ടിവേഷന്‍ മത്സരത്തില്‍ ജനറല്‍ വിഭാഗത്തില്‍ കുളമാവ് ഐ.എച്ച്.ഇ.പി.ജി.എച്ച്.എസിന് അംഗീകാരം.
ഈ വിഭാഗത്തില്‍ സ്‌കൂള്‍ ജില്ലാ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനമാണ് നേടിയത്.
കാടുപിടിച്ച് തരിശായി കിടന്ന സ്ഥലം വെട്ടിത്തെളിച്ച് 66 ഇനം പച്ചക്കറികളാണ് കുട്ടികള്‍ വിജയകരമായി കൃഷി ചെയ്തത്.
കീടനാശിനികളോ രാസവസ്തുക്കളോ ഉപയോഗിക്കാതെയായിരുന്നുകൃഷി. സ്‌കൂളിലെ ഉച്ചഭക്ഷണപരിപാടി സമ്പുഷ്ടമാക്കിയതിനുപുറമെ കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുന്നതിനും കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനും പദ്ധതി ഉപകരിച്ചു.
വൈദ്യുതിമന്ത്രി എം.എം മണിയായിരുന്നു വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടകന്‍.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറില്‍നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.വി നാരായണനും പി.ടി.എ വൈസ് പ്രസിഡന്റ് ജോജന്‍ ജോര്‍ജും ചേര്‍ന്ന് ട്രോഫിയും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."