യോഗാദിനം ഇന്ന്: മോദി ഡെറാഡൂണില്‍
ന്യൂഡല്‍ഹി: നാലാമത് അന്താരാഷ്ട്ര യോഗാദിനം ഇന്ന്. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് ഇത്തവണ യോഗാദിനത്തിന്റെ പ്രധാനപരിപാടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡെറാഡൂണില്‍ എത്തിച്ചേരും. മോദിക്കൊപ്പം അരലക്ഷത്തിലേറെ പേര് യോഗാ ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയ്യായിരത്തോളം ഔദ്യോഗിക യോഗാ പരിപാടികള്‍ നടത്തുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിലാണ് പ്രധാനമന്ത്രിയെത്തുക. ഡെറാഡൂണ്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കൊടുംവനത്തിലാണ് 450 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന വനഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. വന്യജീവികളെ നിരീക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി ഡി.എഫ്.ഒ പറഞ്ഞു. 2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."