HOME
DETAILS
MAL
മന്ത്രി കെ.ടി.ജലീല്‍ വകുപ്പ് ഒഴിയണം: യൂത്ത് ലീഗ്
backup
April 09 2017 | 18:04 PM
ഓച്ചിറ: ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ട മന്ത്രി കെ.ടി ജലീല്‍ വകുപ്പ് ഒഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ക്ലാപ്പന പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എ ബിജുമോന് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ഓച്ചിറ താഹ, അഹമദ് കബീര്‍, നിസാര്‍ പാലക്കോട്ട്, മുഹമ്മദ് കബീര്‍, മുനീര്‍ ഷാ വാഴേത്ത്, ഷിയാസ്,സനോജ്, നിവാദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അസ്ലം സക്കീര്‍ (പ്രസിഡന്റ് ) ഷാജി തുണ്ടില്‍, അനസ്(വൈ. പ്രസിഡന്റ് ), മുഹമ്മദ് അഫ്തര്‍ (ജനറല്‍ സെക്രട്ടറി), അമാന്‍ (സെക്രട്ടറി) ഷറഫുദ്ദീന് (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."