തണലിന് തണലേകാന്‍ നാട്ടുകാര്‍ ഒരുമിച്ച് കൈകോര്‍ക്കണം: ഡോ. ഇദ്രീസ്
എടച്ചേരി: എടച്ചേരിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന തണല്‍ അഗതി മന്ദിരത്തിന് തണലാ കാന്‍ ജനങ്ങള്‍ ജാതി മത ഭേദമന്യേ കൈ കോര്‍ക്കണമെന്ന് തണല്‍ ചെയര്മാന് ഡോ. ഇദ്രീസ് പറഞ്ഞു. എടച്ചേരി തണല്‍ അഗതി മന്ദിരത്തിന്റെ ഭാഗമായി പുതുതായി ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രഖ്യാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കോഴിക്കോട് ജില്ലയിലും കേരളത്തിലും പുറത്തുമായും വിവിധ പ്രദേശങ്ങളിലായി തണലിന് കീഴില്‍ നിരവധി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എടച്ചേരിയിലെ സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ പത്ത് സെന്റ് സ്ഥലത്താണ് ഡയാലിസിസ് സെന്റര്‍ പണിയുക. ഇവിടെ പന്ത്രണ്ടോളം മെഷിനുകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. എടച്ചേരിക്ക് പുറമെ ഏറാമല, തൂണേരി എന്നീ രണ്ടു പഞ്ചായത്തിലെ രോഗികള്‍ക്ക് കൂടി ഈ സെന്റര്‍ ഉപയോഗപ്പെടും. ഒന്നേകാല്‍ കോടി രൂപയാണ് സെന്ററിന് ചെലവു പ്രതീക്ഷിക്കുന്നത്. നടത്തിപ്പിന് മാസം തോറും ആറര ലക്ഷത്തോളം ചെലവും കണക്കാക്കുന്നു. വൃക്കരോഗികളുടെ എണ്ണം മുന്െപങ്ങുമില്ലാത്ത വിധം വര്‍ധിച്ചു വരുന്നതിനാല്‍ ഡയാലിസിസിനായി രോഗികള്‍ ദൂരെയുള്ള സെന്ററുകളെയാണ് ആശ്രയിക്കുന്നത്. പുതുതായി ഒരു ഡയാലിസിസ് സെന്റര്‍ കൂടി വരുന്നതോടെ ഈ മൂന്ന് പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ഏറെ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."