ഹൈദരാബാദില്‍ കുടുങ്ങിയ മലയാളികള്‍ക്ക് താങ്ങായി എ.ഐ.കെ.എം.സി.സി; ആദ്യസംഘം കേരളത്തിലേക്ക് തിരിച്ചു
മലപ്പുറം: ഹൈദരാബാദില്‍ കുടുങ്ങി കിടക്കുന്ന എഴുപഞ്ചോളം മലയാളികള്‍ ഓള്‍ ഇന്ത്യ കെ.എം സി സി ഹൈദരാബാദ് ഘടകത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് യാത്ര തിരിച്ചു.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ , സ്ത്രീകള്‍, ഗര്‍ഭിണികള്‍,ഐ ടി ജീവനക്കാര്‍ അടങ്ങിയ മലയാളികളിലെ ആദ്യം സംഘമാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ കയ്യൊഴിഞ്ഞ,ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ പ്രത്യേക ബസുകളില്‍ അയച്ച് , നാട്ടിലെത്തിക്കുകയാണ് ഹൈദരാബാദ് കെ.എം.സി.സി. സ്വന്തമായി വാഹനം ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്. ഇത്തരക്കാര്‍ക്കായി പൊതു വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ കെ.എം.സി.സിയുടെ ഈ കരുതല്‍ നിരവധി പാവങ്ങള്‍ക്കാണ് ആശ്വാസം പകരുന്നത്.
രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ നുറുകണക്കിനു മലയാളികളാണ് ഹൈദരാബാദില്‍ കുടുങ്ങി കിടക്കുന്നത്. ഇവര്‍ക്കു വേണ്ട ഭക്ഷണം താമസം സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരത്തെ തന്നെ കെ എം സി സി വളരെ സജീവമായിരുന്നു. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ മലയാളികള്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായുളള ശ്രമങ്ങളിലായിരുന്നു ഒരു മാസത്തോളമായി കെ എം സി സി പ്രവര്‍ത്തകര്‍. കേരള സര്‍ക്കാര്‍ നോര്‍ക്ക വഴി രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സമ്പൂര്‍ണ്ണ വിവര ശേഷരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലുളള ആദ്യ സംഘമാണ് ഇന്നലെ പുറപ്പെട്ടത്.
ഏറെകരുതലോടെയായിരുന്നു എ.ഐ കെ എം സി സി യുടെ ഇടപ്പെടലുകള്‍. അന്തര്‍ സംസ്ഥാന യാത്രകള്‍ കേന്ദ്രം പച്ച കൊടി കാട്ടുകയും കേരള സര്‍ക്കാര്‍ പാസ് അനുവദിക്കുകയും ചെയ്തതോടെ ഇവരെ നാട്ടിലെത്തിക്കാതെ വിശ്രമിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കെ എം സി സി പ്രവര്‍ത്തകര്‍.ഇതിന്റെ ഭാഗമായി പ്രത്യേകം ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് യാത്രക്കാരെ ജില്ലാ അടിസ്ഥാനത്തില്‍ വിവിധ വാട്‌സ് ആപ് ഗ്രൂപ്പുകളായി ക്രമീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.
കര്‍ണ്ണാടക, ആന്ധ്രപ്രദേശ് , തെലങ്കാന ചെക്ക് പോസ്റ്റുക ങ്കില്‍ നേരിട്ട പ്രയാസങ്ങളില്‍ മുസ്ലിം ലീഗ് ദേശിയ ജന:സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം പി , സ്വാദിഖലി ശിഹാബ് തങ്ങള്‍, ആന്ധ്രയുടെ ചുമതലയുള്ള എ .ഐ സി സി ജനറല്‍ സെക്രട്ടറി കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ കെ എം സി സി ദേശിയ പ്രസിഡന്റ് എം കെ നാഷാദ്, ചാമരാജ നഗര്‍ കലക്ടര്‍, ജാഫര്‍ സ്വാദിഖ് ഐ.എ സ് ,മാണ്ഡ്യ കെ.എം സി സി പ്രസിഡന്റ് സലാം, എന്നിവരുടെ ഇടപ്പെടല്‍ നിര്‍ണായകമായി.
പൂര്‍ണമായി സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ച്, സോഷ്യല്‍ ഡിസ്റ്റന്‍സ് കീപ്പ് ചെയ്താണ് യാത്ര നടത്തിയത് യാത്രയിലെ വെള്ളം, ഭക്ഷണം ,സുരക്ഷ ക്രമീകരണമായുള്ള മാസ്‌ക്, ഗ്ലൗസ് ,സാനറ്റൈസര്‍ തുടങ്ങിയവ കെ എം സി സി വിതരണം ചെയ്തിരുന്നു.
എ.ഐ കെ.എം സി സി ഹൈദരാബാദ് ഭാരവാഹികളായ മുഹമ്മദലി റജാഈ, ഹസീബ് ഹുദവി പൊന്നാനി, ശാക്കിര്‍ തൈവളപ്പില്‍ ,ശിഹാബ് കൊങ്ങാട്, ഇര്‍ഷാദ് ഹുദവി ബെദിര, മുബശ്ശിര്‍ വാഫി, നിസാം പല്ലാര്‍, ശബിന്‍, ശരീഫ് ഹുദവി, ഹാരിസ് വാഫി, റാശിദ് ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."