ഇഞ്ചക്കുണ്ട് സര്‍വിസ് സഹകരണ ബാങ്ക് സഹകരണ മുന്നണി മുഴുവന്‍ സീറ്റുകളിലും വിജയിച്ചു
വരന്തരപ്പിള്ളി: ഇഞ്ചക്കുണ്ട് സര്‍വിസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം നേതൃത്വത്തിലുള്ള സഹകരണമുന്നണി മുഴുവന്‍ സീറ്റുകളിലും വിജയിച്ചു.
ശരാശരി 1100 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സഹകരണ മുന്നണിയിലെ 13 സ്ഥാനാര്‍ഥികളും വിജയിച്ചത്. കോണ്‍ഗ്രസ്സ് മുന്നണിയുടെ 13 സ്ഥാനാര്‍ഥികളും ബി.ജെ.പിയുടെ 10 പേരും മത്സര രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ കാല് നൂറ്റാണ്ടായി ഈ ബാങ്ക് ഭരിക്കുന്നത് സഹകരണ മുന്നണിയാണ്. സണ്ണി കൊട്ടിശ്ശേരില്, ഹരിദാസ് വായ്ക്കപ്പറമ്പില്, പ്രിന്‍സ് പാലക്കാട്ടുമലയില്‍, കൃഷ്ണന്‍കുട്ടി കൊറ്റായില്‍, തോമസ് പഞ്ഞിക്കാരന്‍, അഭിലാഷ് തണ്ടാശ്ശേരി, ബൈജു വൈപ്പന്‍കാടന്‍, ജോബി വട്ടപ്പറമ്പില്‍, അരവി പുത്തന്‍പുര (ശങ്കരനാരായണന്), അജിത സുധാകരന്, ജോളി ജോയ് മാപ്പിളക്കുന്നേല്‍, സോജ റോയ് കപ്പിലുമാംതടത്തില്‍, സുരേന്ദ്രന് ചാഴിക്കാടന് എന്നിവരാണ് വിജയിച്ച സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍.
വിജയത്തില്‍ സഹകരണ മുന്നണി പ്രവര്‍ത്തകര്‍ ഇഞ്ചക്കുണ്ടില്‍ ആഹ്ലാദ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."