ഉദയ ഫുട്‌ബോള്‍: പ്രണവം താനിക്കല്‍ ജേതാക്കള്‍
മാനന്തവാടി: ഉദയ ഫുട്‌ബോള്‍ കാരുണ്യത്തിന്റെ കാല്‍പന്ത് കളി ഫൈനല്‍ മത്സരത്തില്‍ നയനകമ്മോമിനെ ഒന്നിന്നെതിരേ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പ്രണവം താനിക്കല്‍ ചാംപ്യന്‍മാരായി.
മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, ജോയി അറക്കല്‍ ജോയി, ജോസഫ് ഫ്‌റാന്‍സീസ് വടക്കേടത്ത്, അറക്കല്‍ ജോണി, ശബിന വിനോദ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി വിതരണം ചെയ്തു. ഏറ്റവും മികച്ച ടീമായി ഡി.എച്ച്.എം യുനൈറ്റഡ് വയനാടിനെയും മികച്ച കളിക്കാരനായി തമ്പ്രാന്‍ ബോയിസ്താരം മനുവിനെയും ഏറ്റവും നല്ല ഗോളിയായി ഹാരിസിനെയും തിരഞ്ഞെടുത്തു. ഉദയ ലൈബ്രറിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസസ് യൂനിറ്റിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 24,0000 രൂപയും ടി.വിയും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്തു.
200 ഓളംനിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റുകളും ഒരു കുടുംബത്തിന് പശു കിടാവിനെയും വിതരണം ചെയ്തു. പി. ഷംസുദ്ദീന്‍ അധ്യക്ഷനായി. കടവത്ത് മുഹമ്മദ്, റവ. ഫാ. ജോമോന്‍, സെഞ്ച്വറി സലാം, കൈപ്പാണി ഇബ്രാഹിം, ഡോ. ഗോകുല്‍ ദേവ്, ഹുസൈന്‍ കുഴിനിലം, പി.കെ റോജി, പി.വി.എസ് മൂസ്സ, ഷൗക്കത്ത് പീച്ചംങ്കോട് സംബന്ധിച്ചു. കമ്മനമോഹനന്‍ സ്വാഗതവും ഷാജി കൊയിലേരി നന്ദിയും പറഞ്ഞു.
ഇന്ത്യന്‍ ഡ്രംസ് മാസ്റ്റര്‍ ഡോ. ശ്യാം സുരജ് ബാംഗ്ലൂര്‍ മ്യൂസിക്കല്‍ നൈറ്റ് അവതരിപ്പിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ഉദയ വായനശാല നടത്തിയ കാല്‍പന്തുകളിയുടെ ആരവം തികച്ചും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നു. വിജയികള്‍ക്ക് വടക്കേടത്ത് മൈക്കില്‍ ഫ്രാന്‍സിസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും അര ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിന് വടക്കേടത്ത് മറിയം മൈക്കിള്‍ മെമ്മോറിയല്‍ ട്രോഫിയും മുപ്പതിനായിരം രൂപയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."