HOME
DETAILS
MAL
ബി.ജെ.പിയെന്ന വിപത്തിനെ ഇല്ലാതാക്കുക ലക്ഷ്യം: എ.കെ ശശീന്ദ്രന്
backup
March 05 2019 | 04:03 AM
കണ്ണൂര്‍: മുഖ്യശത്രുവിനെ തോല്‍പ്പിക്കാന്‍ രണ്ടാമത്തെ കക്ഷിയുമായി ചേരുന്ന രാഷ്ട്രീയ നയത്തിലൂടെ ബി.ജെ.പിയെന്ന വിപത്തിനെ ഇല്ലാതാക്കുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. കെ. സുധാകരന് ബി.ജെ.പിയുമായുള്ള ബന്ധം രഹസ്യമായ പരസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നില നില്ക്കാന് കഴിയാത്ത സംസ്ഥാനങ്ങളില്‍ നയപരമായ നിലപാടില്‍ ഉറച്ചു നില്ക്കുന്ന കക്ഷികളോട് സഹകരിക്കും. എന്‍.സി.പി ജില്ലാകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമചന്ദ്രന് തില്ലങ്കേരി അധ്യക്ഷനായി. പി.കെ കുരിക്കള്‍ മുഖ്യപ്രഭാഷണം നടത്തി. വി.വി കുഞ്ഞികൃഷ്ണന്, കെ.രാജന്, കെ.എ ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."