പുനലൂരില്‍ റെയില്‍വേ അടിപ്പാത ഉടന്‍ യാഥാര്‍ഥ്യമാകില്ല
പുനലൂര്‍: റെയില്‍വേ അടിപ്പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്ന നടപടി ഇനിയും വൈകും. റെയില്‍വേ അടിപ്പാതയ്ക്ക് ഉടന്‍ സ്ഥലമേറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പു മന്ത്രി കെ. രാജു മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. പുനലൂരില്‍ സ്ഥലമേറ്റെടുക്കല്‍ നടപടി വൈകുന്നത് പുതിയ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കുന്നതിനേയും പ്രതികൂലമായി ബാധിക്കും. പതിനാലു സെന്റു സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലാണ് രണ്ടു വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്നത്.
മുന്‍ റവന്യൂ മന്ത്രിയുടെ അടുത്ത ബന്ധുവിന്റെ സ്ഥലം ഏറ്റെടുക്കുന്ന വിഷയത്തിലാണ് പ്രധാന തര്‍ക്കം. റവന്യൂ വകുപ്പും ഭൂവുടമയും തമ്മിലുള്ള ഒരു കളിയാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. 4958 ബി , 184958 സി എന്നീ സര്‍വേ നമ്പരുകളില്‍ പെട്ട സ്ഥലമാണ് നിലവില്‍ ഏറ്റെടുക്കേണ്ടത്.റവന്യു വകുപ്പും ഭൂവുടമയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇതുവരെയും സമവായമുണ്ടായിട്ടില്ല.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നടന്നിട്ടുണ്ട്. റെയില്‍വേയുടെ ഭാഗത്തുള്ള സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അടിപ്പാതയിലേക്ക് പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനുമുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ സ്ഥലമേറ്റെടുക്കുക തന്നെ വേണം. ഇക്കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച പൊന്നുംവില സ്ഥലമുടമകള്‍ക്ക് സ്വീകാര്യമല്ലെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. സാമൂഹ്യ ആഘാത പഠനസംഘം സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വസ്തു ഉടമകളുമായി ചര്‍ച്ച ചെയ്തും പാരിസ്ഥിതി പ്രശ്‌നങ്ങള്‍ വിലയിരുത്തിയും വ്യവഹാരങ്ങളില്ലാതെ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി ആണ് സാമൂഹിക പ്രത്യാഘാതപഠന റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ചര്‍ച്ചകളിലും തീരുമാനമാകാത്തതു കൊണ്ടാണ് സര്‍ക്കാര്‍ പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവായത്. ഇപ്പോഴും സ്ഥലത്തിന് വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. റവന്യൂ വകുപ്പിനു നേതൃത്വം നല്‍കുന്ന സി.പി.ഐയെ പ്രതിനിധീകരിക്കുന്ന പുനലൂരിന്റെ എം.എല്‍.എ കൂടിയായ വനം മന്ത്രി കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തില്‍ കാട്ടുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്.സ്ഥലമുടമയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് സമവായത്തിലെത്തിയ ശേഷം വീണ്ടും മൂന്നു മാസങ്ങള്‍ കഴിഞ്ഞു മാത്രമേ നടപടികളിലേക്കു പോകാന്‍ കഴിയുകയുള്ളൂ.
ചുരുക്കത്തില്‍ ആറു മാസമെങ്കിലും കഴിഞ്ഞേ വൃക്തമായ നടപടികള്‍ ഉണ്ടാകൂ. അടിപ്പാത നിര്‍മാണം ഉടനടി പൂര്‍ത്തിയായില്ലെങ്കില്‍ ട്രെയിന്‍ സര്‍വിസുകളേയും ഇതു ബാധിക്കും.
കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ പുനലൂരില്‍ അടിപ്പാതയുടെ അഭാവം ഗതാഗത തടസങ്ങള്‍ക്ക് ഇടയാക്കും. പത്തനാപുരം കാര്യറ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇതോടെ ഗതാഗത കുരുക്കിലാകും. സമാന്തരപാതകള്‍ ഇല്ലാത്തത് കാര്യങ്ങള്‍ കൂടുതല്‍ ദോഷകരമാക്കും.
അടിപ്പാതയ്ക്ക് സ്ഥലമേറ്റെടുക്കാത്തത് റവന്യൂ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."