പീഡനത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപണം
എരുമപ്പെട്ടി: നെല്ലുവായില്‍ പീഡനത്തിനിരയായ മാനസിക വളര്‍ച്ചയില്ലാത്ത പന്ത്രണ്ട് വയസുകാരിയേയും അമ്മയേയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലിസും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപണം. ഈ നില തുടര്‍ന്നാല്‍ താന്‍ മകളുമായി ജീവനൊടുക്കുമെന്നും പെണ്‍കുട്ടിയുടെ മാതാവ് എരുമപ്പെട്ടി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കുട്ടി പീഡനത്തിനിരയായ ദിവസങ്ങളില്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെടുക്കാന്‍ നെല്ലുവായിലെ പിതാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയേയും മാതാവിനേയും പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്തിരുന്നു. ഇരകളായവര്‍ സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി അഡീഷനല്‍ എസ്.ഐ ടി.ഡി ജോസ് പെണ്‍കുട്ടിയേയും മാതാവിനേയും പൊതുജന മധ്യത്തില്‍ മോശക്കാരികളായി ചിത്രീകരിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് പറയുന്നു. കുട്ടിയുടെ മാതാവായ യുവതിയുടെ പരാതിയെ തുടര്‍ന്ന് അഡീഷനല്‍ എസ്.ഐ ജോസിനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഇവരെ തടഞ്ഞ് വെച്ച മുപ്പതോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മാതാവിന്റെ പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് സൂചിപ്പിച്ച് ഒരു വിഭാഗം നാട്ടുകാര്‍ ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയു ചെയ്തു. ബുദ്ധി വളര്‍ച്ചയില്ലാത്ത കുട്ടി അവധി ദിനങ്ങളില്‍ നെല്ലുവായിലുള്ള വീട്ടില്‍ നില്‍ക്കാന്‍ വരുമ്പോഴാണ് അയല്‍വാസികളായ പിതാവും മകനും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നത്. ജയദേവന്‍ ആളില്ലാത്ത സമയം അയാളുടെ ഫ്‌ലാറ്റില്‍ കൊണ്ട് പോയാണ് പീഡിപ്പിച്ചിരുന്നത്. പ്രതികളായ പിതാവിനേയും മകനേയും എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ജയദേവന് എതിരെയുള്ള കേസ് എടുത്തിരുന്നത് പാലാരിവട്ടം പൊലിസാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാവായ ജയദേവനെ പൊലിസ് സഹായിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുകയാണ്. ഈ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
പൊലിസും പ്രതികളുമായുള്ള ഒത്തുകളിയാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പൊലിസ് ഇരകളെ മാനസികമായി പീഡിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്നും കുട്ടിയുടെ മാതാവ് ആരോപിച്ചു. അതേ സമയം പീഡനത്തിനിരയായ കുട്ടിയെ അപമാനിച്ച അഡീഷണല്‍ എസ്.ഐ ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുട്ടിയുടെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."