സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി കച്ചവടക്കാരെ പട്ടിണിയിലാക്കുന്നു
വടകര: ലോട്ടറി വല്പ്പനക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ലോട്ടറി തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് അസോസിയേഷന് വടകര താലൂക്ക് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമ്മാനങ്ങള്‍ വെട്ടിച്ചുരുക്കിയതുകാരണം കച്ചവടം കുറവായതും സമ്മാനമടിച്ചാല്‍ കിട്ടുന്ന കമ്മിഷന് ഇല്ലാതായതും തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. ചൂതാട്ടത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. പ്രസിഡന്റ് എം.എം കുഞ്ഞിക്കണ്ണന് കാര്‍ഡ് വിതരണം ചെയ്തു.
സംസ്ഥാന സീനിയര്‍ ഉപാധ്യക്ഷന്‍ ലെജീബ് വിജയന് മുഖ്യപ്രഭാഷണം നടത്തി. പുറന്തോടത്ത് സുകുമാരന്‍, സി.കെ വിശ്വനാഥന്, മാതോങ്കണ്ടി അശോകന്, പി.കെ വസന്ത, വി.കെ കുഞ്ഞിമൂസ, രാജേഷ് കിണറ്റിങ്കര, കെ. ഉണ്ണികൃഷ്ണന്, പറമ്പത്ത് ദാമോദരന്‍, കെ.എം.പി ഹാരിസ്, എം.വി ജിനീഷ് കുമാര്‍, വളപ്പില്‍ സലാം, ഫൈസല്‍ തങ്ങള്‍ സംസാരിച്ചു. മീത്തല്‍ നാസര്‍ സ്വാഗതവും പി. ഗീത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."