നിയന്ത്രണങ്ങള്‍ കടുപ്പിച്ചു: വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളുടെ കാത്തിരിപ്പ് നീളുന്നു
വാളയാര്‍: പാലക്കാട് അതിര്‍ത്തിയിലെ വാളയാര്‍ ചെക്‌പോസ്റ്റില്‍ നാട്ടിലേക്ക് മടങ്ങാനുള്ള മലയാളികളുടെ കാത്തിരിപ്പ് നീളുന്നു. നിയന്ത്രണം കടുപ്പിച്ചതോടെ പാസ് ഇല്ലാത്തവരെ കടത്തിവിടേണ്ടന്നാണ് തീരുമാനം. നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളായി യാത്രാനുമതിക്കായി കാത്തുനില്‍ക്കുന്നത്.
അതേ സമയം തിരികെ തമിഴ്‌നാട്ടിലേക്ക് പോകാനുള്ള അനുമതിയും മലയാളികള്‍ക്ക് നിഷേധിച്ചു.ഇപ്പോള്‍ മന്ത്രി ബാലന്റെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്.
അതിര്‍ത്തി കടന്ന് വരുന്നവര്‍ നിരീക്ഷണത്തില്‍ പോകേണ്ടത് അതാത് ജില്ലകളിലാണെന്ന് വാളയാറിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. ചെക്ക്പോസ്റ്റില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ്, നാട്ടിലേക്ക് മടങ്ങുന്നവരെ അതിര്‍ത്തി
കടത്തുന്നതെന്നും ദേശീയ ആരോഗ്യ മിഷന്‍ പാലക്കാട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രചന ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്തിന്റെ മറ്റു അതിര്‍ത്തിയിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."