സിറാജ് ഇബ്റാഹിം സേട്ട് ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി
#ശരീഫ് കൂലേരി
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്്റാഹിം സേട്ട് ജനതാദള്‍ (എസ്) ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തി.
രാജ്യത്തിന് അപകടകരമായ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് മുതിര്‍ന്ന നേതാവെന്ന നിലയില്‍ പല സംസ്ഥാനങ്ങളിലും മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് ദേവഗൗഡയോട് സിറാജ് സേട്ട് കൂടിക്കാഴ്ചയില്‍ അഭ്യര്‍ഥിച്ചു. കര്‍ണാടകയില്‍ മാത്രമല്ല ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതേതര ചേരിയില്‍ നില്ക്കുന്നവര് തന്നെ വിവിധ സഖ്യങ്ങളുണ്ടാക്കുന്നത് വോട്ടുകള്‍ വിവിധ പെട്ടികളിലെത്താന് മാത്രമേ സഹായിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനത്തും ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സഖ്യങ്ങളുണ്ടാക്കുന്നതെന്നും മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കനുള്ള ശ്രമം നടത്താമെന്നും ദേവഡൗഡ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."