HOME
DETAILS
MAL
കലക്ടര്‍ ആറളം ഫാം സന്ദര്‍ശിച്ചു
backup
July 09 2016 | 07:07 AM
കണ്ണൂര്‍: എല്ലാ വീടുകളിലും ശുചിമുറി(ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ) ജില്ലയാക്കാനുളള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ആറളം ഫാം സന്ദര്‍ശിച്ചു.
സന്നദ്ധ സംഘടനകള്‍, നാഷണല്‍ സര്‍വ്വീസ് സ്കീം, കരാറുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഓഗസ്ത് 30 നകം മുഴുവന്‍ വീടുകളിലും ശുചിമുറി നിര്‍മിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ഫാമില്‍ 152 ശുചിമുറികളും പഞ്ചായത്തില്‍ 396 ശുചിമുറികളും നിര്‍മിച്ച് ഈ നേട്ടം കൈവരിക്കാനാവണമെന്ന് കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്, ശുചിത്വമിഷന് ജില്ലാ അസി.കോ ഓര്‍ഡിനേറ്റര്‍ ഇ മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."