HOME
DETAILS
MAL
മദീനയിലെ സമ്പൂർണ്ണ കർഫ്യു പിൻവലിച്ചു
backup
May 09 2020 | 13:05 PM
മദീന: മദീനയിലെ വിവിധ താമസ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂർണ്ണ കർഫ്യു നീക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മദീനയിലെ ആളുകൾക്ക് നാളെ രാവിലെ പുറത്തിറങ്ങാം. ഏതാനും പ്രവിശ്യകളിൽ ഒരു മാസം മുമ്പ് പ്രഖ്യാപിച്ച സമ്പൂര്‍ണ കര്‍ഫ്യൂ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് പിൻവലിച്ചത്. ശുറൈബാത്ത്, ബനീദഫര്‍, ഖുര്ബാന്, അല്‍ജുമുഅ, ഇസ്കാനിന്റെ ഒരു ഭാഗം, ബനീ ഖുദ്റ എന്നീ മേഖലയിലെ 24 മണിക്കൂര്‍ കര്‍ഫ്യൂ ആണ് നീക്കി ഭാഗികമാക്കിയത്.
ഇവിടെ ആളുകള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. എന്നാൽ, രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ പോലെ തന്നെ വൈകീട്ട് അഞ്ച് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 9 വരെ കര്‍ഫ്യൂ തുടരുകയും ചെയ്യുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."