HOME
DETAILS

ഇന്ത്യന്‍ മാധ്യമങ്ങള്‍ ബി.ജെ.പിയുടെ പ്രചാരണയന്ത്രങ്ങളായെന്ന് വാഷിങ്ടണ്‍ പോസ്റ്റ്

  
backup
March 05 2019 | 18:03 PM

indian-media-as-a-bjp-election-mecheine

 

വാഷിങ്ടണ്‍: കഴിഞ്ഞമാസം 24ന് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ബി.ജെ.പിയുടെ പ്രചാരണയന്ത്രങ്ങളാണെന്നു തെളിയിച്ചതായി പ്രമുഖ രാജ്യാന്തരപത്രം വാഷിങ്ടണ്‍ പോസ്റ്റ്.


ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു വാഷിങ്ടണ്‍ പോസ്റ്റിന്റെ വിമര്‍ശനം.
മാധ്യമ ചിന്താസ്ഥാപനമായ പോളിസ് പ്രൊജക്ട് എക്‌സികൂട്ടിവ് ഡയരക്ടര്‍ സുചിത്ര വിജയനും ഡയരക്ടര്‍ വസുന്ദര ഡ്രെന്നനും ചേര്‍ന്നാണ് ലേഖനം എഴുതിയത്.


പുല്‍വാമാ ആക്രമണത്തിനു തിരിച്ചടിയായി കഴിഞ്ഞമാസം 26നാണ് പാക് അതിര്‍ത്തിയിലെ ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ വന്‍ ഭീകര ക്യാംപ് ലക്ഷ്യംവയ്ക്കാന്‍ കഴിഞ്ഞെന്നും കുറേ തീവ്രവാദികള്‍ കൊല്ലപ്പെട്ടന്നുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ സെക്രട്ടറി വി.കെ ഗോഖലെ പറഞ്ഞത്. എന്നാല്‍, യാതൊരു വിധത്തിലുമുള്ള ഔദ്യോഗിക സ്ഥിരീകരണമില്ലാതെ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


ഇത്രയും പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിക്കുകയും ആളൊഴിഞ്ഞ സ്ഥലത്താണ് ആക്രമണം ഉണ്ടായതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
ഇത് ഇന്ത്യന്‍ മാധ്യമങ്ങള്‍ പിന്തുടര്‍ന്ന തെറ്റിദ്ധാരണപരത്തുന്ന വാര്‍ത്തകള്‍ക്ക് ഒരു ഉദാഹരണം മാത്രമാണ്. പുല്‍വാമാ ആക്രമണത്തിനു ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ പല വാര്‍ത്തകളും വൈരുധ്യവും ഏകപക്ഷീയവും എരിതീയില്‍ എണ്ണയൊഴിക്കുന്ന വിധത്തിലുമായിരുന്നുവെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.


ഇന്ത്യാടുഡേ, എന്‍.ഡി.ടി.വി, ന്യൂസ് 18, ഇന്ത്യന്‍ എക്‌സ്പ്രസ്, ഫസ്റ്റ് പോസ്റ്റ്, മുംബൈ മിറര്‍, എ.എന്‍.ഐ തുടങ്ങിയ മാധ്യമങ്ങള്‍ ഇക്കാലത്ത് ഈ വിഷയത്തില്‍ ചെയ്ത മിക്ക റിപ്പോര്‍ട്ടുകളും 'പേരു വെളിപ്പെടുത്താത്ത അനൗദ്യോഗിക വൃത്തങ്ങള്‍', 'ഫോറന്‍സിക് വിദഗ്ധര്‍', 'ഇന്റലിജന്റ്‌സ് വൃത്തങ്ങള്‍' തുടങ്ങിയവരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു.


എന്നാല്‍, ഒരുവിധത്തിലുമുള്ള സ്വതന്ത്ര അന്വേഷണവും ഇവര്‍ നടത്തിയില്ല. ആക്രമണം സംബന്ധിച്ച, ഇനിയും ഉത്തരം ലഭിക്കാത്ത ഇന്റലിജന്റ്‌സ് പരാജയങ്ങളെ കുറിച്ച് ഇവര്‍ പരാമര്‍ശിച്ചതുമില്ല. വിദേശകാര്യ സെക്രട്ടറിയും ആഭ്യന്തര വക്താവും ഇതിനിടെ രണ്ടുവീതം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയെങ്കിലും ചോദ്യങ്ങള്‍ അനുവദിച്ചതേയില്ല.


സത്യത്തില്‍ ഇന്ത്യയിലെ പൊതുജനത്തിന് പുല്‍വാമാ ആക്രമണത്തെയും അതിന്റെ തിരിച്ചടിയെയും കുറിച്ച് ചെറിയ വിവരമേ ലഭിച്ചിട്ടുള്ളൂ. ഉദാഹരണത്തിന്, എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്ന കാര്യം. 25 മുതല്‍ 350 വരെ ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് വിവിധ മാധ്യമങ്ങള്‍ അവകാശപ്പെട്ടത്. അതേസമയം പുല്‍വാമാ ആക്രമണത്തിന്റെ സൂത്രധാരന്‍ ആര് എന്നതു സംബന്ധിച്ചും വ്യത്യസ്ത നിരീക്ഷണങ്ങളാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയത്. ആക്രമണം നടന്നു രണ്ടാഴ്ച പിന്നിട്ടിട്ടും തങ്ങളുടെ തെറ്റു തിരിത്താന്‍ തയാറാവാതെ തെറ്റിദ്ധാരണ വരുത്തുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ ഭാവിയില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ വിവരശേഖരണത്തിനു വിട്ടിരിക്കുകയാണ് മാധ്യമങ്ങള്‍.
ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്ന ചാനലുകളും വലിയതോതിലുള്ള തെറ്റുകളാണ് സംപ്രേഷണം ചെയ്തത്.


സൈനിക യൂനിഫോമണിഞ്ഞ വാര്‍ത്താവതാരകരും ഉണ്ട്. ചിലര്‍ യുദ്ധത്തെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളിട്ടു. ഊഹാപോഹങ്ങളും അനുമാനങ്ങളും വാര്‍ത്തകളാക്കി. ഇതിനിടെ കശ്മിരില്‍ നിരവധി ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമില്ല.
ധാരാളം പ്രതിസന്ധികള്‍ നേരിട്ടിരുന്ന സര്‍ക്കാരിനെ മാധ്യമങ്ങള്‍ പിന്തുണച്ചു. റാഫേല്‍ വിവാദം, സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങള്‍ എല്ലാം ഇതിനിടെ മറഞ്ഞുപോവുകയും ചെയ്തു- ലേഖനം സാക്ഷ്യപ്പെടുത്തുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  34 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago