രൂപേഷിന്റെ തൈകള്‍ വാങ്ങാന്‍ ക്യൂനില്ക്കണം
തളിപ്പറമ്പ്: വിദേശത്തെ എണ്ണം പറഞ്ഞ ജോലി ഉപേക്ഷിച്ച് നാട്ടില്‍ കാര്‍ഷിക നഴ്സറി ആരംഭിച്ചപ്പോള്‍ രൂപേഷ് പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഇങ്ങനെയൊരു വിജയം. സര്‍സയ്യിദ് കോളജിനു സമീപത്തെ വേളിപ്പാറ സ്വദേശി രൂപേഷ് കൃഷിയോടും കാര്ഷികവൃത്തിയോടുമുളള ആഭിമുഖ്യം കൊണ്ടാണ് ജോലി ഉപേക്ഷിച്ചത്. ഇന്ന് മാവ്, സപ്പോട്ട, പ്ലാവ്, മാങ്കോസ്റ്റിന്‍ തുടങ്ങിയ അത്യുല്പാദന ശേഷിയുള്ള നിരവധി ഇനങ്ങള്‍ രൂപേഷിന്റെ നഴ്സറിയില്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. ഗ്രാഫ്റ്റ് ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയ രൂപേഷ് സ്വന്തം നഴ്സറിയില്‍ ആയിരക്കണക്കിന് ചെടികളാണ് ആവശ്യക്കാര്‍ക്കായി തയാറാക്കുന്നത്. കരിമ്പം സര്‍ക്കാര്‍ കൃഷിഫാമിലെ ജോലിക്കാരനായിരുന്ന പിതാവ് കുഞ്ഞിരാമനും രൂപേഷിന്റെ സഹായത്തിനുണ്ട്. കരിമ്പം സര്‍ക്കാര്‍ കൃഷിഫാമില്‍ നിന്നു ശേഖരിച്ചു തയ്യാറാക്കിയ മികച്ചയിനം
മാതൃ സസ്യങ്ങളില്‍ നിന്നു ഗ്രാഫ്റ്റ് ചെയ്യുന്നതോടെ രൂപേഷിന്റെ തൈകള്‍ മികച്ച ഗുണനിലവാരം ആര്‍ജിക്കുന്നതോടൊപ്പം അത്യു
ല്പാദനശേഷിയും കൈവരിക്കുന്നു. അലങ്കാരച്ചെടികളുടെ തൈകളും നഴ്സറിയില്‍ വില്‍ക്കുന്നുണ്ട്. മകന്റെ കാര്ഷികപ്രവര്ത്തനങ്ങളോടുള്ള താല്പര്യം അറിഞ്ഞു തന്നെയാണ് മാതാപിതാക്കള്‍ കുറുമാത്തൂര്‍ ഗവ.വി.എച്ച്.എസ്.എസില്‍ അഗ്രിക്കള്‍ച്ചര്‍ കോഴ്സില്‍ ചേര്‍ത്തത്. വിദ്യാഭ്യാസത്തിനു ശേഷം സ്വന്തമായി ഗാര്‍ഡനിങ്ങും മറ്റുമായി കഴിഞ്ഞിരുന്ന രൂപേഷ് മെച്ചപ്പെട്ട ജോലിതേടിയാണ് വിദേശത്ത് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."