ടിക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് അശ്ലീല വിഡിയോ അയക്കുന്ന യുവാവിനായി അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കുട്ടികളുമായി ടിക്ക് ടോക്ക് ചെയ്യുന്ന വീട്ടമ്മമാരെ തിരഞ്ഞുപിടിച്ച് അശ്ലീല വീഡിയോകള്‍ അയക്കുകയും ചോദ്യംചെയ്യുന്നവരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തെറിവിളിക്കുകയും ചെയ്യുന്നത് പതിവാക്കിയ യുവാവിനായി പൊലിസ് അന്വേഷണം തുടങ്ങി. കോട്ടയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം അന്വേഷണം ശക്തമാക്കിയത്.
കൊല്ലം പള്ളിമുക്ക് സ്വദേശിയെന്ന് അവകാശപ്പെട്ട യുവാവാണ് വില്ലന്‍. രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മ തന്റെ കുട്ടികള്‍ ചെയ്ത ടിക്ക് ടോക്ക് വീഡിയോ സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് കാണാനിടയായ യുവാവ് ഇവര്‍ക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെ സുഹൃത്തുക്കള്‍ക്കും മറ്റ് ഗ്രൂപ്പുകളിലേക്കും വീട്ടമ്മയുമായി ബന്ധപ്പെട്ടതെന്ന വിധത്തില്‍ ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തു. തന്നെ അപകീര്‍ത്തിപ്പെടുത്തുംവിധം വ്യാജ വീഡിയോ പ്രചരിക്കുന്നതായ വിവരം അറിഞ്ഞ വീട്ടമ്മ ഇക്കാര്യം പൊലിസിനെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ പ്രതികരിച്ചവരെയും വീഡിയോ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവരെയും യുവാവും സുഹൃത്തുക്കളും ഫോണ്‍വഴി അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് ഇന്റര്‍നെറ്റ് കോളുകള്‍ വഴിയും പലരും ഭീഷണിമുഴക്കിയിരുന്നു.
ഫോണ്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി സൈബര്‍ പൊലിസ് അറിയിച്ചു. കൊല്ലത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞതായും
ഉടന്‍ പിടികൂടാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും എ.ഡി.ജി.പി മനോജ് എബ്രഹാം വെളിപ്പെടുത്തി. ഇയാളുടെയും വീഡിയോ ഷെയര്‍ ചെയ്തവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും, വിദേശ നമ്പരുകള്‍ ഉള്‍പ്പെടെയുള്ള ഒരു ഡസനോളം ഫോണ്‍ നമ്പരുകളും നിരീക്ഷണത്തിലാണെന്നും പൊലിസ് അറിയിച്ചു. സ്ത്രീകളെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."