ഇനിയെത്ര കാലം ഈ നീരൊഴുക്ക്
മയ്യില്‍: കടുത്ത വേനലിലും മണ്ണിനെ കുളിരണിയിച്ച് സമൃദ്ധമായി ഒഴുകുകയാണു കൊളച്ചേരി പാടിക്കുന്നിലെ നീരുറവ. ഒരുകാലത്ത് ഒരുപ്രദേശത്തെ മുഴുവനും ഹരിതാഭമാക്കിയിരുന്ന ഈ നീരുറവ ഇനിയെത്ര കാലം അവശേഷിക്കുമെന്ന ആശങ്കയാണ് ഇതിനെ ആശ്രയിച്ചുകഴിയുന്ന കര്‍ഷകരും ഗ്രാമവാസികളും പങ്കുവയ്ക്കുന്നത്.
ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഈ നീരൊഴുക്കിന്റെ ശക്തി മനുഷ്യരുടെ കടന്നുകയറ്റം മൂലം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രകൃതി തന്നെ സംവിധാനിച്ച വലിയ ജലസംഭരണിയാണു പാടിക്കുന്ന്. സമുദ്ര നിരപ്പില്‍ നിന്നു 200 അടി ഉയരത്തിലാണ് ഈ കുന്ന് സ്ഥിതിചെയ്യുന്നത്. കുന്നിനുമുകളില്‍ ഏകദേശം 80 അടി താഴെയുള്ള ചെങ്കല്‍ഗുഹയില്‍ നിന്നും കുന്നിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ഒഴുകിയെത്തുന്ന നീരുറവകള്‍ കൂടി ചേര്‍ന്നു രൂപപ്പെടുന്ന ചെറുവെള്ളച്ചാട്ടമാണ് ഒരു ഗ്രാമത്തിനു മുഴുവനും അനുഗ്രഹമായി തീരുന്നത്. വെള്ളച്ചാട്ടത്തിന് അനു
ബന്ധമായുള്ള തോട് നാലുകിലോമീറ്ററോളം ഒഴുകി മുണ്ടേരി പുഴയിലാണു സംഗമിക്കുന്നത്. ഈ തോടും നീരുറവയും വെള്ളച്ചാട്ടവുമായിരുന്നു വിസ്തൃതമായി പരന്നുകിടക്കുന്ന സമീപത്തുള്ള കൊളച്ചേരി പാടശേഖരത്തില്‍ നെല്‍കൃഷി ചെയ്യാന്‍ വേണ്ട ജലസമൃദ്ധി നല്‍കിയിരുന്നത്. വയലില്‍ കര്‍ഷകര്‍ വിത്തിറക്കുന്നതും ഇവിടെ നിന്നും ഒഴുകി വരുന്ന നീരുറവയെ ആശ്രയിച്ചായിരുന്നു.
വീട്ടാവശ്യങ്ങള്‍ക്കായി ഇവിടെ നിന്നു വെള്ളം പൈപ്പ് വഴിയും കൊണ്ടുപോകാറുണ്ട്. വൈകുന്നേരങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കുളിക്കാനും മറ്റും ഇവിടെ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്ന് ഇതു നാശത്തിന്റെ വക്കിലാണ്. സൂര്യപ്രകാശത്തിന്റെ നേരിയ കണികപോലും ഭൂമിയില്‍ സ്പര്‍ശിക്കാത്ത വിധത്തിലുള്ള ഇടതൂര്‍ന്ന കാട് രണ്ടുവര്‍ഷം മുമ്പ് ചില സ്വകാര്യവ്യക്തികള്‍ വിലയ്ക്കുവാങ്ങി വ്യാപകമായി വെട്ടിനശിപ്പിച്ചു. ഇവിടെ വ്യവസായം തുടങ്ങാനായി കുന്നിടിച്ച് കുന്നിനു നടുവിലൂടെ റോഡ് നിര്‍മിക്കുകയും ചെയ്തു. ഇപ്പോഴത്തെ നീരൊഴുക്ക് മരംവെട്ടി നശിപ്പിക്കുന്നതിനു മുമ്പ് ഉണ്ടായിരുന്നതിന്റെ പത്തിലൊന്നായി ചുരുങ്ങിയതായി പാ
ടിക്കുന്നിന്റെ ജൈവ വൈവിധ്യത്തെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയുടെ സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഭാസ്‌കരന്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്നു പദ്ധതിയില്‍ നിന്നു പിന്മാറിയെങ്കിലും പാടിക്കുന്നിനേറ്റ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."