പുകപ്പുരയ്ക്ക് തീപിടിച്ചു; റബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു
വെഞ്ഞാറമൂട്: പുകപ്പുരയ്ക്കു തീപിടിച്ച് റബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു. കുറിഞ്ചിലക്കാട് ജമീല മന്‍സിലില്‍ മുഹമ്മദ് റാഫിയുടെ ഉടമസ്ഥതയിലുള്ള പുകപ്പുരയ്ക്കാണു തീപിച്ചത്. പുകപ്പുരയും ഇതിനുള്ളിലുണ്ടായിരുന്ന റബര്‍ ഷീറ്റുകളും പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണു തീയണച്ചത്. മുഹമ്മദ് റാഫിയുടെ പഴയ വീടിനോടു ചേര്‍ന്നുള്ള ഒരു മുറിയിലാണു പുകപ്പുര പ്രവര്‍ത്തിച്ചുവന്നിരുന്നത്. കൃത്യസമയത്ത് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുടമ വിവരം വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സ് യൂനിറ്റിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.ആര്‍ അനില്‍കുമാര്‍, ലീഡിങ് ഫയര്‍മാന്‍ രാജേന്ദ്രന്‍ നായര്‍, ഫയര്‍മാന്മാരായ അനീഷ് കുമാര്‍, അനില്‍ രാജ്, ഗോപാലകൃഷ്ണന്‍ നായര്‍, ദേവശ്യ, സനല്‍കുമാര്‍, ശരത് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."