HOME
DETAILS
MAL
പാകിസ്താന് എഫ് 16 ഉപയോഗിച്ചെന്ന് ഇന്ത്യ; തെളിവുകള്‍ യു.എസിന് കൈമാറി
backup
March 06 2019 | 05:03 AM
ന്യൂഡല്‍ഹി: പാകിസ്താന് എഫ് 16 യുദ്ധവിമാനം പ്രയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറി. ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് കാര്യങ്ങള്‍ വിശദീകരിച്ചു.
യു.എസുമായുള്ള കരാര്‍ ലംഘിച്ചാണ് പാകിസ്താന്റെ നടപടി. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനം ഉപയോഗിക്കാവൂവെന്നാണ് അമേരിക്കയും പാക്കിസ്താനും തമ്മിലുള്ള കരാര്‍.
എഫ് 16 വിമാനത്തില്‍ നിന്ന് പ്രയോഗിക്കുന്ന അമ്രാം മിസൈലിന്റെ തെളിവുകള്‍ ഫെബ്രുവരി 28ന് വ്യോമസേന പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."