HOME
DETAILS

കൊവിഡ് കാലത്തും ഹരിദാസിന്റെ റമദാന്‍ രുചിക്ക് മുടക്കമില്ല

  
backup
May 10 2020 | 06:05 AM

bahrain-news-iftar-gift-by-haridas11

മനാമ: കൊറോണ വൈറസും വിദ്വേഷ വൈറസും മഹാമാരിയായ ഈ നോമ്പുകാലത്തും നോമ്പനുഷ്ഠിക്കുന്നവന്റെ ദാഹമകറ്റാന്‍ ഹരിദാസുണ്ട്. ബഹ്‌റൈനിലെ ഒരു കേരളക്കാരന്‍. കൊവിഡിനെ മതവിരോധത്തിനും വര്‍ഗീയതക്കുമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാനവ സൗഹാര്‍ദ്ദവും കാരുണ്യവും പ്രവര്‍ത്തിയിലൂടെ പഠിപ്പിക്കുകയാണ് ഹരിദാസ് എന്ന ഈ ബഹ്‌റൈന്‍ പ്രവാസി.

വിശുദ്ധ റമദാനില്‍ വ്രതമെടുക്കുന്ന വിശ്വാസികള്‍ക്കായി ഇഫ്താര്‍ സമയം ജ്യൂസ് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്ന പതിവ് ഹരിദാസ് എന്ന ഈ തൃശൂര്‍ സ്വദേശിക്ക് നേരത്തെയുണ്ട്. ബഹ്‌റൈനിലെ മസ്ജിദുകള്‍ കേന്ദ്രീകരിച്ചായിരുന്നു വര്‍ഷം തോറും ഇത് ചെയ്തു വന്നിരുന്നത്. എന്നാല്‍ ഇത്തവണത്തെ റമദാന്‍ കൊവിഡ് പശ്ചാതലത്തിലായതിനാല്‍ രാജ്യത്തെ പള്ളികളെല്ലാം അടഞ്ഞു കിടക്കുകയാണ്.


എന്നാല്‍ ഹരിദാസ് തന്റെ പുണ്യ പ്രവര്‍ത്തി മുടക്കാന്‍ തയ്യാറായില്ല. തന്റെ സ്‌നേഹസമ്മാനവുമായി ബഹ്‌റൈന്‍ കെ.എം.സി.സിയെ സമീപിച്ചു അദ്ദേഹം. ബഹ്‌റൈനിലുടനീളം വിവിധ കേന്ദ്രങ്ങളിലായി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം നടക്കുന്ന വിവരം ഇതിനകം അദ്ദേഹം അറിഞ്ഞിരുന്നു. ഈ ഇഫ്താര്‍ വിഭവം അര്‍ഹരായ വിശ്വാസികളിലേക്കെത്തിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് ഹരിദാസിനുണ്ടായിരുന്നത്.കെ.എം.സി.സി ഭാരവാഹികള്‍ അവ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

അടുത്ത ദിവസം മുതല്‍ കെ.എം.സി.സിയുടെ ഇഫ്താര്‍ കിറ്റുകളോടൊപ്പം മതസൗഹാര്‍ദ രുചിയുള്ള ഹരിദാസിന്റെ പാനീയങ്ങളും വിതരണം ചെയ്യുമെന്ന് ബഹ്റൈന്‍ കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
ഈ പ്രവാസിയുടെ പുണ്യപ്രവൃത്തി മതസൗഹാര്‍ദത്തിന് കരുത്ത് പകരുന്നതാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യംപോലെ ഇവ അര്‍ഹരിലേക്കെത്തിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ഏതായാലും ഈ കൊവിഡ് കാലത്തും ജാതിയും മതവും കലര്‍ത്തി വിഭാഗീയത സൃഷ്ടിക്കുന്നവര്‍ക്ക്, നല്ല മാതൃകയും പാഠവുമാകുകയാണ് തൃശൂര്‍ സ്വദേശിയായ ഹരിദാസ് എന്ന ബഹ്‌റൈന്‍ പ്രവാസി. വിശദവിവരങ്ങള്‍ക്ക് - +973 3551 7498.--
.
.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  23 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  23 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  23 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  23 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  23 days ago