കൊളാട്ട നീര്‍ത്തടം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു
കുറ്റ്യാടി: മലയോര മേഖലയുടെ ഭാഗമായ കായക്കൊടി പഞ്ചായത്തിലെ കൊളാട്ട നീര്‍ത്തടം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുന്നു. സമീപ പ്രദേശത്തെ ഇരുനൂറോളം വീടുകളിലെ കിണറുകള്‍ ജലസമൃദ്ധമാക്കുന്ന ഈ പ്രകൃതിദത്ത നീര്‍ത്തടം പ്ലാസ്റ്റിക് കുപ്പികളും പായലുകളും മറ്റു മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. പലതരം ദേശാടന പക്ഷികള്‍ വിരുന്നെത്താറുള്ള കൊളാട്ട ഒരുനാടിന്റെ വറ്റാത്ത ജലസ്രതോസു കൂടിയാണ്. ഒരു കാലത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഈ നീര്‍ത്തടം.
ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന കൊളാട്ട നീര്‍ത്തടം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെയും അപൂര്‍വയിനം ജലസസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണിത്. നീര്‍ത്തടം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. പി.പി നിഖില്‍ ഉദ്ഘാടനം ചെയ്തു. എ. റഷീദ് അധ്യക്ഷനായി. പി.സി ഷൈജു, വിനീഷ് പാലയാട്, കണ്ണന് കരിങ്ങാട്, കെ.ടി അശ്വതി, പി.പി നാണു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."