HOME
DETAILS
MAL
ജലനിധി പദ്ധതി ഉദ്ഘാടനം; യു.ഡി.എഫ് ബഹിഷ്കരിച്ചു
backup
April 09 2017 | 23:04 PM
നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അലേമ്പ്ര പാലയാട്ട് മീത്തല്‍ ഭാഗം ജലനിധി പദ്ധതി ഉദ്ഘാടനം യു.ഡി.എഫ് കാവുന്തറ മേഖലാ കമ്മിറ്റി ബഹിഷ്കരിച്ചു.
പൊതുപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചടങ്ങായി മാറ്റിയതിനെ കമ്മിറ്റി അപലപിച്ചു. എം. സത്യനാഥന്, ടി.എം ഇബ്രാഹിം ഹാജി, കെ.വി അമ്മോട്ടി, കെ.പി സത്യന്, കെ.ടി.കെ റഷീദ് സംസാരിച്ചു.
സംഭവത്തില്‍ നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധിച്ചു. ടി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. അഷ്റഫ് പുതിയ പുറം, കേഴക്കണ്ടി അബ്ദുല്ല, പി. ഖാദര്‍, എ.ടി ബഷീര്‍, ഗഫൂര്‍, സി.എച്ച് മൂസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."