കാര്‍ഷിക വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ചുമത്തില്ല
തിരുവനന്തപുരം: കടം പെരുകി കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോള്‍ കൃഷിക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍. ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ വായ്പകളില്‍ സര്‍ഫാസി ചുമത്തില്ലെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവെപ്പിക്കാന്‍ ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ ജപ്!തി നടപടികള്‍ പാടില്ലെന്ന് ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ബാങ്കേഴ്‌സ് സമിതി ഇക്കാര്യം അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കാര്‍ഷിക, കാര്‍ഷികേതര വായ്!പകളില്‍ സര്‍ഫാസി നിയമം ചുമത്തില്ല. ഇതിനായി റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി.
ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമന്ത്രിസഭാ യോഗം ചേര്‍ന്നാണ് ബാങ്കേഴ്സ് സമിതിയുമായി മുഖ്യമന്ത്രി തന്നെ കൂടിക്കാഴ്ച നടത്താമെന്ന് തീരുമാനിച്ചത്.
വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലങ്ങളിലും ഇനി കര്‍ഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.
അതിനിടെ നാളെ കൃഷി മന്ത്രി ഇടുക്കി സന്ദര്‍ശിക്കും. ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും.
പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകരാണ് ജീവനൊടുക്കിയത്. പതിനയ്യായിരത്തോളം കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ് ലഭിച്ചത്.
കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായി ബാങ്കുകള്‍ കടം തിരിച്ച് പിടിക്കാന്‍ ഇറങ്ങിയതോടെ എന്ത് ചെയ്യുമെന്ന് അറിയാത്ത അങ്കലാപ്പിലായിരുന്നു കര്‍ഷകര്‍.
കഴിഞ്ഞ ദിവസം കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വായ്പ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷകര്‍ എടുത്തകാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും.
കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നടപടി അനുസരിച്ച് വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് മുപ്പത്തൊന്ന് വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പക്കുമാണ് ആനുകൂല്യം കിട്ടുന്നത്. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാക്കി മാറ്റി. ഇടുക്കി വയനാട് ജില്ലകളില്‍ ഇത്2108 ഓഗസ്റ്റ് 31 വരെയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."