HOME
DETAILS

ഭൂമി കൈയേറ്റത്തെപ്പറ്റി മിണ്ടിപ്പോകരുത്

  
backup
June 22 2018 | 00:06 AM

land-assassin-silence-spm-today-articles

കുറച്ചുകാലമായി ഭരണപക്ഷത്തിനു മൂന്നാറെന്നു കേള്‍ക്കുന്നത് ഒട്ടും ഇഷ്ടമല്ല. അതിന്റെ കൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു കൂടി ആരെങ്കിലും ചേര്‍ത്തു പറഞ്ഞാല്‍ അവരതു സഹിക്കില്ല. ഭൂമി കൈയേറ്റമെന്നു പറയുന്നവരെയാകട്ടെ വെറുതെ വിടുകയുമില്ല. ഇന്നലെ സഭയില്‍ മൂന്നാറിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച പി.ടി തോമസ് അതു ശരിക്കും അനുഭവിച്ചു. മൂര്‍ച്ചയേറിയ വാക്കുകളിലൂടെ പ്രതിപക്ഷത്തെ നന്നായി പ്രകോപിപ്പിച്ച് അവരുടെ രോഷം പരമാവധി പുറത്തെടുപ്പിച്ച് അദ്ദേഹമതു നന്നായി ആസ്വദിക്കുകയും ചെയ്തു.
കോടതികളെ വരുതിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറ്റം പറഞ്ഞു തുടങ്ങിയ തോമസിന്റെ വാക്കുകളെ തുടക്കത്തില്‍ ഭരണപക്ഷം അനുഭാവത്തോടെയാണ് കേട്ടിരുന്നത്. എന്നാല്‍, വൈകാതെ തോമസ് ബില്‍ വിഷയത്തെ വ്യത്യസ്തമായ മറ്റൊരു വിഷയവുമായി ബന്ധിപ്പിച്ചതോടെയാണ് ഊഷ്മളമായ ഈ പ്രതിപക്ഷ- ഭരണപക്ഷ ബന്ധം തകിടംമറിഞ്ഞത്. കോടതികളില്‍ നിന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു പോലും സുപ്രധാന ഫയലുകള്‍ കാണാതാകുന്നു.


മൂന്നാറിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് ജോയ്‌സ് ജോര്‍ജ് എം.പിക്കെതിരായ കണ്ടെത്തലുകളടക്കമുള്ള ശ്രീരാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് 2017 മെയ് ഏഴിനു മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയതാണ്.അതിനെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. വിവരാവകാശപ്രകാരം ചോദിച്ചിട്ടും ഫയല്‍ എവിടെയെന്ന വിവരം ലഭിക്കുന്നില്ലെന്നും വിവരാവകാശ രേഖ ഉയര്‍ത്തിക്കാട്ടി തോമസ്.
ഫയല്‍ പിണറായി വിജയന്‍ മുക്കിയെന്നു പറഞ്ഞുകൊണ്ട് തോമസ് കുറച്ചുകൂടി എണ്ണ ഒഴിച്ചുകൊടുത്തതോടെ ഭരണപക്ഷ രോഷം ആളിക്കത്തി. മുഖ്യമന്ത്രിയെക്കുറിച്ചു പറഞ്ഞതും മൂന്നാറിലെ കൈയേറ്റം എന്ന പ്രയോഗവുമൊന്നും രേഖകളിലുണ്ടാകരുതെന്ന് എസ്. രാജേന്ദ്രന്‍. മുഖ്യമന്ത്രി ഫയല്‍ മുക്കിയെന്നത് അപകീര്‍ത്തികരമാണെന്ന് ടി.വി രാജേഷ്. പിണറായി വിജയനെന്നത് സഭയില്‍ പറയാനാവാത്ത വിധം മോശപ്പെട്ട വാക്കാണോ എന്നും പിണറായിയെക്കുറിച്ചു മിണ്ടരുതെന്നു പറഞ്ഞ് പേടിപ്പിക്കുകയാണോ എന്നും പിണറായിക്കെന്താ കൊമ്പുണ്ടോ എന്നുമൊക്കെ തോമസ് ചോദിച്ചപ്പോള്‍ സി.പി.എം അംഗങ്ങളില്‍ ചിലര്‍ ബഹളം വച്ച് എഴുന്നേറ്റു മുന്നോട്ടു നീങ്ങി. ഇതോടെ പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റതോടെ സഭ കുറച്ചു സമയം ബഹളത്തില്‍ മുങ്ങി.


ഇതിനിടയില്‍ മുഖ്യമന്ത്രി ഫയലില്‍ അടയിരിക്കുന്നത് പ്രസവിക്കാനാണോ എന്ന് തോമസ് ചോദിച്ചതിനെതിരേ ക്രമപ്രശ്‌നവുമായി ഇ.എസ് ബിജിമോള്‍ എത്തി. ഇതു സഭയില്‍ നടത്താന്‍ പറ്റാത്ത വാക്കുകളാണെന്നും ഇങ്ങനെ പറഞ്ഞുതുടങ്ങിയാല്‍ ഒരുപാട് അടയിരുന്നു പ്രസവം നടക്കുമെന്നും ബിജിമോള്‍. ദയവായി സഭയില്‍ പ്രസവിക്കരുതെന്ന് തോമസ് പറഞ്ഞപ്പോള്‍ വീണ്ടും ഭരണപക്ഷത്ത് ബഹളമുയര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  10 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  10 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  10 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  10 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  10 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  10 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  10 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  10 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  10 days ago