അധസ്ഥിത നവോത്ഥാന സമ്മേളനം ഒന്‍പതിന്
തിരുവനന്തപുരം: അയ്യങ്കാളി പ്രജാസഭയില്‍ നടത്തിയ ആദ്യപ്രസംഗത്തിന്റെ സ്മരണ പുതുക്കി അധസ്ഥിത നവോത്ഥാന സമ്മേളനം നടത്തുമെന്ന് ഓള് കേരള പുലയര്‍ മഹാസഭ(എ.കെ.പി.എം.എസ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒന്‍പതിന് പുത്തരിക്കണ്ടം ഇ.കെ മൈതാനിയില്‍ വൈകിട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പൊതുപ്രവര്‍ത്തനം നടത്തുന്ന വ്യക്തിക്കു നല്കുന്ന മാനവരത്നം അവാര്‍ഡ് അംബേദ്ക്കര്‍ സ്റ്റഡി സര്‍ക്കിള്‍ മുഖ്യകാര്യദര്‍ശി സി. ഗോവിന്ദനു ചടങ്ങില്‍ സമ്മാനിക്കും. കെ. സോമപ്രസാദ് എം.പി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, ഒ. രാജഗോപാല്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.കെ വാസുദേവന്‍, സെക്രട്ടറി വി.കെ ഗോപി, മണ്ണില്‍ രാഘവന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."