വീട് നശിച്ച 834 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു
ആലപ്പുഴ: ജില്ലയില്‍ പ്രളയംമൂലം പൂര്‍ണമായി വീടു നശിച്ച് റീബില്‍ഡ് അപ്പില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളില്‍ 834 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു. സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിപ്രകാരം 114 പേര്‍ക്കും ധനസഹായം നല്‍കി. വീടുകളുടെ നിര്‍മാണം പുരോഗമിച്ചുവരുന്നു.
പൂര്‍ണഭവനാശം സംഭവിച്ചവരില്‍ അപ്പീല്‍ അപേക്ഷകള്‍ സമര്‍പ്പിച്ചതും, അപ്പീല്‍ നല്‍കാത്തതുമായ ഗുണഭോക്താക്കളുടെ വീടുകള്‍ അതത് പഞ്ചായത്തിലെ അസി.എന്‍ജിനീയര്‍ ഓവര്‍സിയര്‍മാര്‍ പരിശോധന നടത്തി സാക്ഷ്യപ്പെടുത്തിയ പട്ടിക, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു. ഈ ഗുണഭോക്തൃ പട്ടിക തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), ഹൗസിങ് ബോര്‍ഡ് എന്നീ ഓഫിസുകളിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ കുറയാത്ത രണ്ട് ഉദ്യോഗസ്ഥര്‍ വീതം അടങ്ങുന്ന ജില്ലാതല അപ്പീല്‍ കമ്മിറ്റി ഫീല്‍ഡ് പരിശോധന നടത്തി.
ധനസഹായത്തിന് അര്‍ഹരായവരുടെ പട്ടിക മാര്‍ച്ച് രണ്ടിന് നടന്ന ജില്ലാതല അപ്പീല്‍കമ്മിറ്റി അംഗീകരിച്ചിരുന്നു. പട്ടിക പരിശോധനയ്ക്കായി കലക്ടറേറ്റ്, അതത് താലൂക്കാഫീസുകള്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിക്കും. ഇതിലെ ഗുണഭോക്താക്കള്‍ ആദ്യ ഗഡു ലഭിക്കുന്നതിനായി സമ്മതപ്രതം ഉള്‍പ്പെടെയുള്ള അനുബന്ധരേഖകള്‍ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപന സെക്രട്ടറിമാരെ ഏല്‍പിക്കണം. സെക്രട്ടറിമാര്‍ രേഖകള്‍ പരിശോധിച്ച് അതത് തഹസില്‍ദാര്‍മാര്‍ക്ക് ധനസഹായ വിതരണത്തിനായി കൈമാറണമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."