HOME
DETAILS

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  
November 07 2024 | 07:11 AM

kerala-high-court-hema-committee-report-adv-mitha-sudhindran-amcius-curiae

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 കേസുകളെടുത്തെന്ന് പ്രത്യേക അന്വേഷണസംഘം. ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ കരട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഹൈക്കോടതി. ഇത് ക്രോഡീകരിക്കാന്‍ അമിക്വസ് ക്യൂരിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷന്‍ ബഞ്ച് നിയമിച്ചു. നിയമ നിര്‍മാണത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന് കൈമാറാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

18 കേസുകളില്‍ മൊഴി നല്‍കിയവര്‍ സാവകാശം ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അഞ്ചുപേര്‍ അറിയിച്ചു. മറ്റ് മൂന്നുപേര്‍ തങ്ങള്‍ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ യഥാര്‍ഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് അറിയിച്ചു. കേസ് വീണ്ടും ഈ മാസം 21ന് പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാന്‍ വരണ്ട'; സജി ചെറിയാനെതിരെ ജി.സുധാകരന്‍

Kerala
  •  12 minutes ago
No Image

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  12 minutes ago
No Image

അവസാനിക്കാത്ത ക്രൂരത; ഗസ്സയിലേക്കുള്ള സഹായം നിയന്ത്രിക്കുമെന്ന് ഇസ്‌റാഈല്‍, ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു,  നാല് മൃതദേഹം കൂടി വിട്ടുനല്‍കി ഹമാസ്

International
  •  28 minutes ago
No Image

ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ

Cricket
  •  37 minutes ago
No Image

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി

Kerala
  •  an hour ago
No Image

മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Cricket
  •  an hour ago
No Image

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്

Kerala
  •  2 hours ago
No Image

ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി

Kerala
  •  2 hours ago
No Image

കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു

Kerala
  •  2 hours ago
No Image

ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി

Football
  •  2 hours ago