മുത്തശ്ശിക്കൊപ്പം കുളിക്കാനെത്തിയ സഹോദരങ്ങളെ തൊടുപുഴയാറ്റില്‍ കാണാതായി
തൊടുപുഴ: മുത്തശ്ശിക്കൊപ്പം കുളിക്കാനെത്തിയ സഹോദരങ്ങളായ വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തൊടുപുഴ കീരികോട് മാരിയില്‍ രാജന്റെ ഭാര്യാ സഹോദരനായ നാഗര്‍കോവില്‍ സ്വദേശി എബനേസറിന്റെ മക്കളായ ഫെസ്റ്റസ് (14), സഹോദരനായ ഫുള്ളര്‍ (13) എന്നിവരെയാണ് തൊടുപുഴയാറ്റില്‍ കാണാതായത്. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് പിന്നാലെ ചാടിയ മുത്തശ്ശി ലക്ഷ്മിയെ (65) സമീപത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥി രക്ഷിച്ചു.
ഇന്നലെ വൈകിട്ട് ആറോടെ തൊടുപുഴയ്ക്ക് സമീപം മാരിയില്‍ കലുങ്ക് പാലത്തിനോട് ചേര്‍ന്നാണ് സംഭവം. നാഗര്‍കോവിലില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഫെസ്റ്റസിനെയും, ഫുള്ളറിനെയും കൂട്ടി മുത്തശ്ശി ലക്ഷ്മി രണ്ടു ദിവസം മുന്‍പാണ് തൊടുപുഴയിലെ ബന്ധു വീട്ടില്‍ എത്തിയത്. മൂത്തയാളായ ഫെസ്റ്റസിന്റെ ഒരു കാലിന് ബലക്കുറവും സംസാരിക്കുന്നതിന് വൈകല്യവുമുണ്ട്. മുത്തശ്ശി തുണിയലക്കിക്കൊണ്ടിരിക്കെ കുട്ടികള്‍ ഇരുവരും സമീപത്തായി പുഴയില്‍ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതില്‍ കാലിന് സ്വാധീനക്കുറവുള്ള ഫെസ്റ്റ് പെട്ടൊന്ന് ഒഴുക്കില്‍ അകപ്പെട്ട് ദൂരേയ്ക്ക് പോയി. ഇതു കണ്ട് രക്ഷിക്കാനായി പിന്നാലെ ചാടിയ അനുജന്‍ ഫുള്ളറും ശക്തമായ ഒഴുക്കില്‍ അകപ്പെടുകയായിരുന്നു.
ഇരുവരും ഒഴുക്കില്‍ പെടുന്നത് കണ്ട് മുത്തശ്ശി ലക്ഷ്മി ഇരുവരെയും രക്ഷിക്കാനായി പിന്നാലെ ചാടിയെങ്കിലും ഇവരും ശക്തമായ ഒഴുക്കില്‍ അകപ്പെട്ടു. ഈ സമയം സമീപത്ത് കുളിച്ചു കൊണ്ടിരുന്ന അറയ്ക്കപ്പാറ സ്വദേശി അഖന്യൂഡല്‍ഹി:ദേശീയ-സംസ്ഥാനപാതകളിലെ മദ്യവില്‍പ്പന നിരോധിച്ചുള്ള സുപ്രിം കോടതി ഉത്തരവ് പുറത്തുവന്നതിനു പിറകെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു സംസ്ഥാനപാതകള്‍ 'അപ്രത്യക്ഷമായി'. പ്രധാനമായും മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഒരാഴ്ചയ്ക്കകം നിരവധി സംസ്ഥാനപാതകള്‍ പഞ്ചായത്ത്, ജില്ലാ റോഡുകളായി മാറിയത്.റോഡുകളുടെ ഗ്രേഡ് താഴ്ത്തി സംസ്ഥാന സര്‍ക്കാരുകളാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലല്ല നടപടിയെന്ന് ചില സംസ്ഥാനങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഇത്തരത്തില്‍ മൂന്ന് മുനിസിപ്പാലിറ്റി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു.
സംസ്ഥാനപാതകള്‍ നഗരപാതകളാക്കി മാറ്റിയിരിക്കുകയാണ് ഇവിടങ്ങളിലെല്ലാം. ഹിമാചല്‍പ്രദേശ് 16 സംസ്ഥാനപാതകള്‍ ജില്ലാ റോഡുകളായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 257 കിലോമീറ്റര്‍ ദൂരത്തിലുള്ള സംസ്ഥാനപാതകളാണ് മുനിസിപ്പാലിറ്റി റോഡുകളാക്കിയത്.എന്നാല്‍, ഗോവയില്‍ പുതുതായി അധികാരത്തിലേറിയ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ കോടതി വിധിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണുള്ളത്.
സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ രക്ഷിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ില്‍ ടോമി പുഴയില്‍ ചാടി ലക്ഷ്മിയെ രക്ഷിക്കുകയായിരുന്നു. അഖിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ ചേര്‍ന്ന് കാണാതായ വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഒഴുക്കില്‍പ്പെട്ട സഹോദരങ്ങളിലൊരാളെ ഇവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചില്ല. നാഗര്‍കോവില്‍ വിജയത കല്യാണമണ്ഡപത്തിന് സമീപം താമസിക്കുന്ന എബനേസര്‍ മീന ദമ്പതികളുടെ മക്കളാണ് കാണാതായ സഹോദരങ്ങള്‍. മീന കഴിഞ്ഞ നാലു വര്‍ഷമായി സിംഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. എബനേസറിന്റെ മാതാവ് ലക്ഷ്മിയാണ് ഇവരെ വളര്‍ത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."