കറുപ്പത്തോല്‍ കടത്താന്‍ ശ്രമിച്ച സംഭവം: അന്വേഷണം എങ്ങുമെത്തിയില്ല
തിരുനെല്ലി: ഫോറസ്റ്റ് ഓഫിസറെ ആക്രമിച്ച് കറുപ്പത്തോല്‍ കടത്താന്‍ ശ്രമിച്ച സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രതികള്‍ ജില്ല കടന്നുവെന്നാണ് സൂചന.
ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം നിലച്ച മട്ടാണെന്ന് പ്രദേശവാസികളും കുറ്റപ്പെടുത്തുന്നു. മാര്‍ച്ച് നാലിന് പുലര്‍ച്ചെയാണ് ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ തനിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റര്‍ ലൂഡോ വിക്കിനെ വാഹന പരിശോധനക്കിടെ റോഡില്‍ തള്ളിയിട്ട് മര്‍ദിച്ച് ഒരു ലോഡ് കറുപ്പത്തോല്‍ കര്‍ണാടകയിലേക്ക് കടത്താന്‍ ശ്രമിച്ചത്.
പുലര്‍ച്ചേ 5.30 ഓടെ ലോഡുമായി ചെക്ക് പോസ്റ്റിലെത്തിയ കെ.എല്‍ 20 എ 897 ഐച്ചര്‍ വാഹനത്തിലുണ്ടായിരുന്ന ഡൈവറും ക്ലീനറും ഉദ്യോഗസ്ഥനെ ആക്രമിക്കുകയും തുടര്‍ന്ന് ബഹളം കേട്ട് സമീപ വീട്ടുകാര്‍ ഓടി വരുമ്പോഴേക്കും ഇവര്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. 9118 കിലോ തൂക്കം വരുന്ന 130 ചാക്ക് കറുപ്പത്തോലും വാഹനവും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനുള്ള ഒരു നടപടിയും പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടാകാതെ അനാസ്ഥ തുടരുന്നതായി കെ.എഫ്.പി.എ കാട്ടിക്കുളം മേഖല കമ്മിറ്റി പ്രസിഡന്റ് ബീരാന്‍ കുട്ടി പറഞ്ഞു. അതേസമയം പ്രതികളെ കുറിച്ച് അന്വേഷിക്കുന്നണ്ടെന്നും ഇവര്‍ ജില്ല വിട്ടുവെന്നാണ് കരതുന്നതെന്നും ഇവരെ പിടികൂടാന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ടെന്നും തിരുനെല്ലി എസ്.ഐ ജിനേഷ് പറഞ്ഞു. 2012 മുതല്‍ കറുപ്പത്തോലിന് വനം വകുപ്പ് പാസ് നിരോധിച്ചതാണെന്നും നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."