HOME
DETAILS

മലയാളികളെ കാണാതായ സംഭവം; അന്വേഷണം ആരംഭിച്ചു

  
backup
July 10 2016 | 03:07 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82

തിരുവനന്തപുരം/കാസര്‍കോട്: വിവിധ ജില്ലകളില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ ഒരുമാസം മുമ്പ് അപ്രത്യക്ഷരായ യുവതീയുവാക്കള്‍ തീവ്രവാദസംഘടനയായ ഐ.എസില്‍ ചേര്‍ന്നിരിക്കാമെന്ന സംശയത്തെതുടര്‍ന്ന് കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു. അഞ്ചുദമ്പതികളടക്കം അഭ്യസ്തവിദ്യരായ പതിനേഴുപേരെയാണ് കാണാതായത്. കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണിവര്‍.

തിരോധാനത്തിനുശേഷം ഇവരില്‍ചിലരുടെ വീട്ടുകാര്‍ക്കു കിട്ടിയ സന്ദേശങ്ങളാണ് ഇവര്‍ നാടുവിട്ട് ഐ.എസില്‍ ചേര്‍ന്നിരിക്കാമെന്ന സംശയം ജനിപ്പിക്കുന്നത്. ബിസിനസ്, മതപഠനം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് പലരും വീട്ടില്‍നിന്ന് ഇറങ്ങിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് അവരെക്കുറിച്ചു വിവരമൊന്നുമില്ലാത്തതാണ് ദുരൂഹതയുളവാക്കുന്നത്.
തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് (38), ഭാര്യ ആഇശ (25), ഇവരുടെ രണ്ടുവയസുള്ള മകള്‍, പടന്ന സ്വദേശി ഇജാസ് (35), ഭാര്യ ജസീല (26), ഇവരുടെ രണ്ടുവയസുള്ള മകന്‍, ഇജാസിന്റെ സഹോദരന്‍ ശിഹാസ് (28) ഭാര്യ അജ്മല (20), തൃക്കരിപ്പൂര്‍ സ്വദേശികളായ മര്‍വാന്‍ (23), മുഹമ്മദ് മിര്‍ഷാദ് (25), ഫിറോസ് (25), പടന്ന സ്വദേശികളായ അഷ്ഫാഖ് (30), ഹഫീസുദ്ദീന്‍ (28), ഉര്‍ഷിദ് മുഹമ്മദ് (25), കാവുന്തലയിലെ സാജിദ് (26), പാലക്കാട് സ്വദേശി ഈസ, ഭാര്യ നിമിഷ എന്ന ഫാത്തിമ, ഈസയുടെ സഹോദരന്‍ യഹ്‌യ, ഭാര്യ മറിയം എന്നിവരെയാണു കാണാതായത്.
സംസ്ഥാന പൊലിസിനു പുറമെ കേന്ദ്ര ഏജന്‍സിയായ റോയും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. 'റോ' ഉദ്യോഗസ്ഥര്‍ ഇന്നലെ കാസര്‍കോട്ടെത്തി കാണാതായവരുടെ ബന്ധുക്കളില്‍നിന്നു വിവരം ശേഖരിച്ചു. ഇവര്‍ സജീവമായ സാമൂഹികമാധ്യമങ്ങളും പൊലിസ് നിരീക്ഷണത്തിലാണ്.
അന്വേഷണത്തിന്റെ ഭാഗമായി സിറിയ, യമന്‍, ഇറാക്ക്, ഇറാന്‍ എന്നിവിടങ്ങളിലുള്ള മലയാളികളുടെ വിവരങ്ങള്‍ പൊലിസ് ശേഖരിച്ചുതുടങ്ങി. ഇവിടങ്ങളില്‍പ്പോയി മടങ്ങിവരാത്തവരെക്കുറിച്ചും അന്വേഷണംനടത്തുന്നുണ്ട്. ഉത്തരമേഖലാ എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണു സംസ്ഥാനപൊലിസ് അന്വേഷണം നടത്തുന്നത്.
മുര്‍ഷിദ് കഴിഞ്ഞമാസം അബൂദബിയില്‍നിന്നു നാട്ടിലേയ്‌ക്കെന്നു പറഞ്ഞാണു യാത്രതിരിച്ചത്. സാജിദ് ജൂണ്‍ 21ന് ഷാര്‍ജയില്‍നിന്ന് പടന്നയിലെ വീട്ടിലെത്തിയശേഷം ഇപ്പോള്‍ വരാമെന്നുപറഞ്ഞുപോയതാണ്. ഒരാഴ്ച മുന്‍പാണ് ഇവരുടെ ബന്ധുക്കളില്‍ ചിലരുടെ മൊബൈലിലേക്ക് വാട്ട്‌സ്ആപ്പ് വഴി തിരോധാനവുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചത്. ചിലരാകട്ടെ ലാന്‍ഡ് ഫോണില്‍നിന്നു ഞങ്ങള്‍ യാത്രപോകുന്നുവെന്ന സന്ദേശം നല്‍കുകയായിരുന്നു.
സന്ദേശംവന്നത് ഇവരുടെ സ്വന്തം മൊബൈലില്‍ നിന്നല്ലെന്നതു ഇതിനുപിന്നില്‍ മറ്റാരെങ്കിലും കളിക്കുന്നുണ്ടോയെന്ന സംശയത്തിനും ഇടനല്‍കുന്നു. സന്ദേശംവന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ബംഗളൂരുവിലുള്ള അജ്മല്‍ എന്നയാളുടെ പേരാണു ലഭ്യമായത്. ഈ നമ്പറില്‍ തിരിച്ചുവിളിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലാണ്.
തിരുവനന്തപുരം മണക്കാട് സ്വദേശിനിയും ബി.ഡി.എസ് വിദ്യാര്‍ഥിനിയുമായ നിമിഷ എന്ന ഫാത്തിമയെ കാണാനില്ലെന്ന പരാതിയുമായി മാതാവു ബിന്ദുവാണ് രംഗത്തെത്തിയത്. നവംബര്‍ 11 മുതലാണു മകളെ കാണാതായതെന്നു പരാതിയില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ബി.ഡി.എസിന് പഠിക്കുമ്പോഴാണ് പാലക്കാട് സ്വദേശിയായ ഈസയുമായി നിമിഷ പരിചയത്തിലായത്. പിന്നീടവര്‍ വിവാഹിതരായി.
തങ്ങള്‍ ശ്രീലങ്കയിലേയ്ക്കു പോകുകയാണെന്നും ഇനി ചിലപ്പോള്‍ വിളിക്കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞദിവസം ഫാത്തിമ ഫോണില്‍ അറിയിച്ചതായി മാതാവു പറഞ്ഞു.


ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ല: ഡി.ജി.പി

കൊച്ചി: കാണാതായ മലയാളികള്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കൊച്ചിയില്‍ കേരളാ പൊലിസ് സര്‍വിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇവര്‍ വിദേശത്തേയ്ക്കു പോയെന്നു മാത്രമാണ് വിവരം ലഭിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമാണ് ഇതുസംബന്ധിച്ച് അറിയാവുന്നത്.
വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുപറഞ്ഞ ഡി.ജി.പി പിന്നീട് അത് തിരുത്തി. ഇത്തരം വാര്‍ത്തകള്‍ സെന്‍സേഷണല്‍ ആക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago