വൈദ്യുതി ബില്‍: പേപ്പറിന്റെ ഗുണനിലവാരം ഉയര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ: ബില്ലിലെ വിവരങ്ങള്‍ മാഞ്ഞുപോകാതിരിക്കാന്‍ കറന്റ് ബില്‍ നല്കുന്ന പേപ്പറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.എല്ലാ ഉപഭോക്താക്കളുടെയും ബില്‍ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്കുന്ന ബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോവുകയാണെന്ന് പരാതിപ്പെട്ട് പി.എച്ച് ഹംസ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.കമ്മീഷന് വൈദ്യുതി ബോര്‍ഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയറില് നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
ബോര്‍ഡ് ഓഫിസ് കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായാണ് കറന്റ് ബില്‍ നല്കുന്ന സംവിധാനം കൊണ്ടുവതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്സ് എന്നാണ് അറിയപ്പെടുന്നത്. ബില്‍ മാഞ്ഞ് പോകുന്നുണ്ടെന്നും പരാതി വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി പരിഹരിക്കാന്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ശേഖരിച്ച് കഴിഞ്ഞാല്‍ ബില്‍ തുക സന്ദേശ രൂപത്തില്‍ അയക്കും. ംംം. സലെയ.ശി എന്ന വെബ്സൈറ്റില്‍ നമ്പരും പേരും എന്റര്‍ ചെയ്താല്‍ ബില്‍ സൈറ്റില്‍ ലഭ്യമാകും. എല്ലാവര്ക്കും മൊബൈല്‍ ഫോണുണ്ടെന്ന ധാരണ ശരിയല്ലെന്നും പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."