ബദ്രക് കലാപം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
ഭുവനേശ്വര്‍: ഒഡിഷയിലെ തീരദേശ മേഖലയായ ബദ്രകിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നഗരത്തില്‍ സുരക്ഷ ശക്തമാക്കിയ പൊലിസ് കര്‍ഫ്യൂ ഇന്നു വൈകുന്നേരം വരെ നീട്ടിയിട്ടുണ്ട്.
സംഭവത്തില്‍ 35 പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പിടിയിലായത്.
സാമൂഹിക മാധ്യമങ്ങളില്‍ ഹിന്ദു ദേവതകളെ തെറ്റായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനെ ചൊല്ലി കഴിഞ്ഞ വ്യാഴാഴ്ചയാണ് ബദ്രകില്‍ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നഗരത്തില്‍ വി.എച്ച്.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് നഗരത്തിലുടനീളം അക്രമങ്ങള്‍ അരങ്ങേറിയത്. അക്രമികള്‍ നിരവധി വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കുകയും റോഡുകള്‍ തടയുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ബദ്രക് ജില്ലാ കലക്ടര്‍ എല്‍.എന്‍ മിശ്രയെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സ്ഥലം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."