പ്ലാന്റേഷന്‍ നികുതി ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം
കോട്ടയം : പ്ലാന്റേഷന്‍ നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ 20ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനും നികുതി, ധനകാര്യം, വനം, റവന്യു, കൃഷി, തൊഴില്‍, നിയമം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായും 2017 ല്‍ രൂപീകരിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.
തോട്ടം മേഖലയില്‍ നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കും. റബ്ബര്‍ മരം മുറിച്ചുവില്‍ക്കുമ്പോള്‍ ഈടാക്കുന്ന സീനിയറേജ് തുക പൂര്‍ണ്ണമായും ഒഴിവാക്കും. തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ സ്‌കീം ബാധകമാക്കുന്ന വിഷയം തൊഴില്‍ വകുപ്പ് പരിഗണിക്കും. തോട്ടങ്ങളുടെ പാട്ടകാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും.ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യും. സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തും. തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതിനും പ്ലാന്റേഷന്‍ പോളിസി തയ്യാറാക്കുന്നതിനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."