വോട്ടിന് പണം: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
ചെന്നൈ: ഈ മാസം 12ന് തമിഴ്നാട്ടിലെ ആര്.കെ നഗര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ചും അണ്ണാ ഡി.എം.കെ ശശികല വിഭാഗം വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
തമിഴ്നാട്ടിലെ ആദായ നികുതി വിഭാഗം മണ്ഡലത്തില്‍ വ്യാപകമായി പണവിതരണം നടന്നതായുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്മിഷന് ഉത്തരവിറക്കിയത്. അണ്ണാ ഡി.എം.കെ ശശികല വിഭാഗം സ്ഥാനാര്‍ഥി ടി.ടി.വി ദിനകരന് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി 89 കോടി രൂപ വിതരണം ചെയ്തുവെന്നാണ് ആദായ നികുതി വകുപ്പിവെന്റെ കണ്ടെത്തല്‍. കഴിഞ്ഞ വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയ ഭാസ്കറിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
വിജയ ഭാസ്കറിന്റെ വീട്ടില്‍ നിന്ന് വോട്ടര്‍മാര്‍ക്ക് പണം എങ്ങനെ നല്‍കണമെന്നത് ഉള്‍പ്പടെയുള്ളതിന്റെ രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."