കോടതി വിധിയുണ്ടായിട്ടും പണം ലഭിക്കാന്‍ നടപടിയില്ലെന്ന് കെ.എസ്.എഫ്.ഇ വരിക്കാരുടെ പരാതി
കൊടകര: സുപ്രിംകോടതി വിധിയുണ്ടായിട്ടും പണം ലഭിക്കാന്‍ നടപടിയില്ലെന്ന് കെ.എസ്.എഫ്.ഇയില്‍ കുറിചേര്‍ന്ന വരിക്കാരുടെ പരാതി. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കിയ സുപ്രിം കോടതിവിധി കെ.എസ്.എഫ്.ഇ, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്.
കെ.എസ്.എഫ്.ഇയില്‍ കുറിച്ചേര്‍ന്ന് 2011 ജൂണ്‍ മാസത്തിനും 2015 ജൂലൈ 15നും ഇടയില്‍ കുറി വിളിച്ച് പണം കൈപറ്റിയ വരിക്കാര്‍ ടാക്‌സ് ആയി അടച്ച തുകയാണ് തിരികെ നല്‍കാന്‍ സുപ്രിംകോടതി വിധിയുണ്ടായിരിക്കുന്നത്. ഈ തുക തിരികെ നല്‍കുന്നത് അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. മാര്‍ച്ച് 10നകം അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമെ പണം തിരികെ ലഭിക്കുകയുള്ളു എന്നാണ് ഇപ്പോള്‍ പറയുന്നത്. കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥര്‍ വരിക്കാര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നില്ലെന്നാണ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ആരോപണം. ഈ ഫണ്ട് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അഥവാ കിട്ടുകയാണെങ്കില്‍ കാലതാമസമെടുക്കുമെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്താനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ആവശ്യമായ ഏതെങ്കിലും ഒരു രേഖമാത്രം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും കൂടുതല്‍ ഡോക്യുമെന്റുകള്‍ ആവശ്യമുണ്ടെന്നും അത് പിന്നീട് എഴുത്ത് മുഖേന അറിയിക്കുമെന്നുമാണ് ചാലക്കുടി സെന്‍ട്രല്‍ എക്‌സൈസ് ഓഫിസര്‍ പറയുന്നത്. ഏതെങ്കിലും കാരണവശാല്‍ എഴുത്ത് കിട്ടാതെ പോയാല്‍ പണം നഷ്ടപ്പെടുമെന്ന ആശങ്കയും വരിക്കാര്‍ക്ക് ഉണ്ട്. നിസാര കാരണങ്ങള്‍ പറഞ്ഞും അപേക്ഷകള്‍ മടക്കുന്നുണ്ടെന്നും പരാതിയുണ്ട്. ആധാര്‍കാര്‍ഡ്, ബാങ്ക് ഡീറ്റയില്‍സിന്റെ കോപ്പി, ഫോം ആര്‍ എന്നിവ കെ.എസ്.എഫ്.ഇയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണമെന്നാണ് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഈ നിര്‍ദേശം വരിക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നും കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥരും പറയുന്നു.
സുപ്രിംകോടതി വിധിയുണ്ടായിട്ടും ടാക്‌സ് അടച്ച ഫണ്ട് ലഭിക്കുന്നതിനായി കുറി ചേര്‍ന്നവര്‍ ഡോക്യുമെന്റുകളുമായി സര്‍ക്കാര്‍ ഓഫിസുകള്‍ നിരവധി തവണ കയറിയിറങ്ങേണ്ട ഗതികേടിലാണ്. സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് നടപടികള്‍ ലഘൂകരിക്കണമെന്നാണ് വരിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."