വിജിലന്‍സിന് കേസെടുക്കാനാവില്ല: വെള്ളാപ്പള്ളി
ആലപ്പുഴ: മൈക്രോഫിനാന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന് നല്കിയ പരാതിയില്‍ വിജിലന്‍സിന് കേസെടുക്കാനാവില്ലെന്ന് വെള്ളാപ്പള്ളി. പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. എസ്.എന്‍.ഡി.പിയില്‍നിന്നു പുറത്തുപോയ ചിലര്‍ വി.എസിനെ തെറ്റിദ്ധരിപ്പിച്ചു ചെയ്യിക്കുന്നതാണ്. തെറ്റ് തിരിച്ചറിയാന്‍ വി.എസിന് കഴിയുന്നില്ലെന്നും ആലപ്പുഴയില്‍ നടന്ന എസ്.എന്‍.ഡി.പി നേതൃയോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ യാതൊന്നും പ്രതികരിച്ചിട്ടില്ല. പകലും രാത്രിയും തിരിച്ചറിയുന്ന പിണറായിക്കു കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസും എസ്.എന്‍.ഡി.പിയും രണ്ടാണ്. ബി.ഡി.ജെ.എസുമായി എസ്.എന്‍.ഡി.പിയെ സര്‍ക്കാര്‍ കൂട്ടിക്കുഴയ്ക്കുമെന്ന് വിശ്വസിക്കുന്നിെല്ലന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."