ഏറനാട് താലൂക്കില്‍ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി നാളെ
മഞ്ചേരി: ഏറനാട് താലൂക്കില്‍ ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിക്ക് നാളെ നടക്കും. മഞ്ചേരി ടൗണ്‍ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും ജനസമ്പര്‍ക്ക പരിപാടി.
വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി അധികൃതര്‍ പൂര്‍ത്തീകരിക്കുന്നത്. രാവിലെ മുതല്‍ ഫ്രണ്ട് ഒഫിസ് സജ്ജീകരിച്ച് പരാതികള്‍ നേരിട്ടു സ്വീകരിക്കും.
ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം വേഗത്തില്‍ കലക്ടറുടെ മുന്‍പാകെ എത്തിക്കുന്നതിനായി പ്രത്യേകം സൗകര്യങ്ങള്‍ സജ്ജമാക്കും. അതിനായി വിവിധ വകുപ്പുകളും പ്രവര്‍ത്തിക്കും.പരാതി കേള്‍ക്കലിനും പരിഹാര നടപടികള്‍ക്കുമായുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഏറനാട് താലൂക്ക് അധികൃതര്‍ പറഞ്ഞു.
ജില്ലാ കലക്ടര്‍ അമിത് മീണക്കു പുറമെ ഏറനാട് താലൂക്കിലെ വിവിധ വകുപ്പ്തല മേധാവികള്‍, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രധാന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും ജനങ്ങളുടെ സഹായത്തിനായുണ്ടാവും.
പ്രധാനമായും റേഷന്‍ കാര്‍ഡ്, ഭൂനികുതി, ചികിത്സാസഹായം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ക്കാണ് പ്രാമുഖ്യംനല്കിയിരിക്കുന്നത്. ഇതുകൂടാതെ മറ്റു പരാതികളും സ്വീകരിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.
പൊതുതാല്പര്യ, വ്യക്തിഗത പരാതികളായിരിക്കും മറ്റു പരാതികളായി സ്വീകരിക്കുക. കലക്ടറുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ അതാതു സമയത്തുതന്നെ പരിഹരിക്കുകയും മറ്റുള്ളവ എങ്ങനെ തീര്പ്പാക്കണമെന്നതു സംബന്ധിച്ച് ജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."