ജിഷ്ണു കേസ്: മൂന്നാം പ്രതി ശക്തിവേലിന് ഹൈക്കോടതി ജാമ്യം
കൊച്ചി: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കോളജിന്റെ പരിസരത്തേക്ക് കടക്കരുതെന്നാണ് പ്രധാന ഉപാധി.
ഇന്നലെയാണ് എന്‍.കെ ശക്തിവേലിനെ കോയമ്പത്തൂരില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കേയാണ് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ചാണ് ശക്തിവേലിന്റെ അഭിഭാഷകര്‍ കോടതിയില്‍ ജാമ്യത്തിനു വേണ്ടി വാദിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ശക്തിവേലിന്റെ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തിരുന്നു.
കേസില്‍ നാലും അഞ്ചും പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിട്ടുണ്ട്. ഒളിവിലുള്ള പ്രവീണിനെയും ദിപിനെയും അറസ്റ്റ് ചെയ്യുന്ന നടപടിയാണ് കോടതി തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."