HOME
DETAILS

ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ; ഇന്ത്യന്‍ ചാനലുകള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗള്‍ഫ് ന്യൂസ്

  
backup
May 11 2020 | 11:05 AM

gulf-news-statement-against-indian-medias11

ജിദ്ദ: ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫിലെ പൗരന്മാരുടെയും ആക്ടിവിസ്റ്റുകളുടെയും ബുദ്ധിജീവികളുടെയും സജീവ ശ്രദ്ധയില്‍ പെട്ടിരിക്കുന്നതിനിടെ ഇന്ത്യന്‍ ചാനലുകള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി യു.എ.ഇ പത്രം ഗള്‍ഫ് ന്യൂസ്. ഗള്‍ഫ് രാജ്യങ്ങളില്‍ മതപരമായ അനൈക്യം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയിലെ ചില ചാനലുകള്‍ക്ക് മുഖ്യ പങ്കുണ്ടെന്നാണ് വിമര്‍ശനം.

ചില ചാനലുകളുടെ പേര് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ എടുത്തു പറയുന്നുണ്ട്. വിഷം ടി.വി ചാനലുകള്‍ എന്നാണ് പത്രം വിശേഷിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരം ചാനലുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിരോധിക്കണമെന്നും ഗള്‍ഫ് ന്യൂസ് ആവശ്യപ്പെട്ടു. യു.എ.ഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യക്കാര്‍ ഇസ്‌ലാമിനെതിരെ വിദ്വേഷം പരത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് അടുത്തിടെ വിവാദമായിരുന്നു.

കൊറോണ വൈറസിന്റെ ഇന്ത്യയിലെ വ്യാപനത്തിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വര്‍ഗീയ ചുവ നല്‍കിയതോടെയാണ് അറബ് പൗരന്മാര്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിന് ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന വലതുപക്ഷ ഇന്ത്യന്‍ പ്രവാസികള്‍ കൊറോണ വൈറസ് വ്യാപനം ഇന്ത്യന്‍ മുസ്‌ലിംകളുടെ കാരണം കൊണ്ടാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

അതേതുടര്‍ന്ന് കൊറോണ ജിഹാദ് എന്ന തലക്കെട്ടില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ അവര്‍ വ്യാപകമായ ശ്രമവും നടത്തി. വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികളാണ് ഇസ്‌ലാമിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ ഇവരുടെയെല്ലാം ജോലിയില്‍ നിന്നു പിരിച്ചു വിട്ടും പലരെയും ജോലി ചെയ്യുന്ന കമ്പനികള്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തും ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

ഇതിനിടെ ആണ് ചില ഇന്ത്യന്‍ മാധ്യമങ്ങളാണ് യഥാര്‍ഥ കുറ്റവാളികളെന്ന് ഗള്‍ഫ് ന്യൂസ് മുഖപ്രസംഗത്തില്‍ പറയുന്നു. വിദ്വേഷത്തിന്റെ പ്രചാരകരാണ് അവര്‍. പ്രൈം ടൈമില്‍ വിദ്വേഷം കലര്‍ന്ന ഉള്ളടക്കത്തോടെയാണ് അവര്‍ എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ മതപരമായ അനൈക്യത്തിന് കാരണവും ഇവരാണ്. ഈ ചാനലുകള്‍ ജനപ്രിയരായ അവതാരകരെ വച്ച് ചാനലുകള്‍ നടത്തുന്ന ചര്‍ച്ചകള്‍ ഏറെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം ചാനലുകള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ നടപടിയെടുക്കണം. റിപബ്ലിക് ടി.വി, സീ ന്യൂസ്, ഇന്ത്യ ടി.വി, ആജ് തക്, എ.ബി.പി, ടൈംസ് നൗ തുടങ്ങിയ ചാനകളുടെ പേര് എഡിറ്റോറിയലില്‍ എടുത്തുപറയുന്നുണ്ട്.

ഏറെ കാലം യു.എ.ഇയില്‍ താമസിക്കുകയും യു.എ.ഇയിലെ നിയമങ്ങള്‍ വളരെ വ്യക്തമായി അറിയുന്നവരുമായ പ്രമുഖരും ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതാണ് പ്രധാന ചോദ്യമെന്ന് ഗള്‍ഫ് ന്യൂസ് എഡിറ്റോറിയലില്‍ പറയുന്നു. കുറ്റവാളികള്‍ ഇന്ത്യയിലെ ചില മാധ്യമങ്ങളാണ്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് മുസ്‌ലിം വിദ്വേഷം കയറ്റുമതി ചെയ്യുകയാണ് അവര്‍ എന്നും പത്രം കുറ്റപ്പെടുത്തി.
മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നുണ്ട്. ഫ്രൂട്ട്‌സിലൂടെ മുസ്‌ലിങ്ങള്‍ കൊറോണ വൈറസ് പരത്തുന്നുവെന്ന വാര്‍ത്ത ഇതിന് ഉദാഹരണമാണ്. ചില ചാനലുകള്‍ ഈ വാര്‍ത്ത ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയെന്നും ഗള്‍ഫ് ന്യൂസ് വിലയിരുത്തുന്നു.

നേരത്തെ പ്രവാസികള്‍ക്കിടയില്‍ ഇസ്‌ലാമിക ഭീതി പരക്കുന്നതില്‍ ഗള്‍ഫിലെ പ്രമുഖര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യു.എ.ഇ രാജകുടുംബാംഗങ്ങള്‍ വരെ ഇതിനെതിരേ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ഗള്‍ഫിലെ നിയമങ്ങള്‍ സംബന്ധിച്ചും എംബസികള്‍ പ്രവാസികള്‍ക്ക് മു
ന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  42 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago