അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്ത ബി.ജെ.പിക്ക് ജനങ്ങള്‍ മറുപടി നല്‍കും: സച്ചിന്‍ പൈലറ്റ്
തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന് രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.
മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ചയായി വരാതിരിക്കാന്‍ സൈനികരുടെ ധൈര്യത്തെ മറയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് ഇവിടത്തെ യാഥാര്‍ഥ്യം അറിയില്ല. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടാണ്.
നോട്ടു നിരോധനം രാജ്യത്തെ ദുരിതത്തിലാക്കി. എത്ര നോട്ട് തിരികെയെത്തിയെന്ന് ചോദിച്ചാല്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ മോദി സര്‍ക്കാര്‍ അവയില്‍ എത്രയെണ്ണം യാഥാര്‍ഥ്യമായെന്ന് നോക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ വര്‍ഷം മാത്രം 1.1 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് ഡോ.ശശി തരൂര്‍ എം.പി പറഞ്ഞു. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാതെ അക്കങ്ങള്‍ വച്ചുള്ള കളി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവരില്ലെന്ന് ഉറപ്പുള്ളതിനാലാണ് അവര്‍ ദേശീയ സുരക്ഷയെ വിഷയമാക്കുന്നത്. രാജ്യത്തിന്റെ വിദേശ നയത്തെയും ദേശീയ സുരക്ഷയെയും അവര്‍ രാഷ്ട്രീയവത്കരിക്കുകയാണ്.സംവാദത്തില്‍ ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. മാത്യു കുഴല്‍ നാടന്‍ മോഡറേറ്ററായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."