ജെയ്ഷ് കേന്ദ്രം തകര്‍ന്നതായി ഇന്ത്യന്‍ മാധ്യമങ്ങള്‍; കേടുപാട് വന്നിട്ടില്ലെന്ന് റോയിട്ടേഴ്‌സ്
റാവല്‍പിണ്ടി: പുല്‍വാമാ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തിയിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശത്തെ ജെയ്ഷ് മതപഠനകേന്ദത്തിനു സാരമായി കേടുപാട് സംഭവിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ വൃത്തങ്ങളെയും വിദഗ്ധരെയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയും എന്‍.ഡി.ടി.വിയുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രമുഖ രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് 72 സെന്റിമീറ്റര്‍ വരെ വലുതായി കാണാന്‍ കഴിയുന്ന വിധത്തിലുള്ള ബാലാകോട്ടിലെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഈ ചിത്രങ്ങള്‍ വലുതാക്കിയതോടെ ആക്രമണത്തില്‍ ജെയ്ഷ് സ്ഥാപനത്തില്‍ മിസൈല്‍ വീണതായി വ്യക്തമായെന്ന് എന്‍.ഡി.ടി.വി പറയുന്നു. കെട്ടിടത്തിലേക്കു നുഴഞ്ഞുകയറി ആക്രമിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചതിനാല്‍ കെട്ടിടം മുഴുവനായി തകരില്ല.
പകരം ഇവ കെട്ടിടത്തിലേക്കു തുളച്ചുകയറുകയാവും ചെയ്യുക. ഇത്തരത്തില്‍ കെട്ടിടത്തിന്റെ മേല്‍കൂരയില്‍ തുളവീണത് ചിത്രത്തില്‍ വ്യക്തമാണെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാന വാര്‍ത്തയാണ് ടൈംസ് ഓഫ് ഇന്ത്യയും നല്‍കിയിരിക്കുന്നത്.
അതേസമയം, ഇതിനു തീര്‍ത്തും വിരുദ്ധമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
കെട്ടിടങ്ങള്‍ യാതൊരു കേടുപാടുമില്ലാതെ വ്യക്തമായി കാണാനാകുന്നുണ്ടെന്നും അതിനാല്‍ ജെയ്ഷ് കേന്ദ്രം തകര്‍ന്നുവെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നുമാണ് റോയിട്ടേഴ്‌സ് അവകാശപ്പെടുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള പ്ലാനറ്റ് ലാബ്‌സ് എന്ന സാറ്റലൈറ്റ് ഓപറേഷന്‍ കമ്പനിയാണ് ചിത്രങ്ങളെടുത്ത്.
കഴിഞ്ഞവര്‍ഷം ഏപ്രിലിലും ഈ മാസം നാലിനും എടുത്ത രണ്ടുചിത്രങ്ങളാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ടത്.
എന്നാല്‍, രണ്ടുചിത്രങ്ങളും വലിയ വ്യത്യാസമില്ല. മിസൈല്‍ ആക്രമണം നടന്നതിന്റെ അടയാളങ്ങളോ സൂചനകളോ ചിത്രത്തില്‍ കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."