വിദേശ വനിതയുടെ കൊലപാതകം: സി.ബി.ഐക്കും സര്‍ക്കാരിനും നോട്ടിസ്
കൊച്ചി: വിദേശ വനിത ലിഗ സ്ക്രോമാനെയെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിനും സി.ബി.ഐയ്ക്കും നോട്ടിസ് നല്കാന് ഹൈക്കോടതി ഉത്തരവ്. ഹരജിയില്‍ തീര്‍പ്പുണ്ടാകുംവരെ പൊലിസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്നത് തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനാണ് ഹരജി നല്‍കിയിരിക്കുന്നത്.
സഹോദരി ഇല്‍സയ്ക്കൊപ്പം വിനോദ സഞ്ചാരിയായി കേരളത്തില്‍ എത്തിയ ലിഗ പോത്തന്‍കോടുള്ള ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് 2018 മാര്‍ച്ച് 14 നാണ് ലിഗയെ കാണാതായത്. ഇല്‍സ പോത്തന്‍കോട് പൊലിസില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് ലിഗയുടെ മൃതദേഹം തിരുവല്ലയിലെ ഒരു കണ്ടല്‍കാട്ടില്‍ നിന്ന് അഴുകിയ നിലയില്‍ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് ഉമേഷ്, ഉദയന്‍ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."