HOME
DETAILS
MAL
പോരാട്ടത്തിലാണ്, എല്ലാം ശുഭമാകാന്‍
backup
May 12 2020 | 03:05 AM
സുനി അല്‍ഹാദി
കൊച്ചി: കൊവിഡ് പ്രതിരോധത്തിനുള്ള പി.പി.ഇ കിറ്റിനുള്ളിലെ ചൂട് 40 ഡിഗ്രിക്ക് മുകളിലാണ്. അതു ധരിച്ച് കഴിഞ്ഞാല്‍ അല്‍പസമയത്തിനകം ശരീരമാകെ വിയര്‍ത്തൊലിക്കാന്‍ തുടങ്ങും. വിയര്‍പ്പില്‍ നിന്നുള്ള നീരാവിയേറ്റ്, കണ്ണിന്റെ സുരക്ഷയ്ക്കായി ധരിച്ചിരിക്കുന്ന ഗോഗിളിലൂടെയുള്ള കാഴ്ച മങ്ങും. ഒരു തുള്ളി വെള്ളം ഇറക്കുന്നത് പോയിട്ട് കാഴ്ച ശരിയാക്കുന്നതിനായി ആ ഗോഗിള്‍ ഒന്ന് അഴിച്ചു തുടക്കാന്‍ പോലും അനുവാദമില്ല.
എങ്കിലും ഒരു ബെഡില്‍നിന്ന് മറ്റൊരു ബെഡിലേക്ക് തിരക്കിട്ട് നടന്നുനീങ്ങുന്ന എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ എം.എസ് ശുഭയ്ക്ക് അറിയാം; ലോകം മുഴുവന്‍ ശുഭമാകാന്‍ താനടക്കമുള്ളവരുടെ നിതാന്ത ജാഗ്രത ആവശ്യമാണെന്ന്. കേരളത്തിലെ ആദ്യ കൊവിഡ് പ്രതിരോധ ആശുപത്രിയായ എറണാകുളം മെഡിക്കല്‍ കോളജിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നഴ്‌സായ ശുഭ ഇതുവരെ കൊവിഡ് ബാധിച്ച 13 പേരെയാണ് പരിചരിച്ച് രോഗവിമുക്തിയിലേക്ക് നയിച്ചത്.
ശുഭയുടെ മകള്‍ അനഘ ഇത്തവണ പത്താം ക്ലാസിലാണ്. ഇനി രണ്ട് പരീക്ഷ കൂടി ബാക്കിയുണ്ട്. മകന്‍ സിയോണ്‍ എട്ടാം ക്ലാസിലും. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയാണ് ഭര്‍ത്താവ് ആന്റണി. ഇവരെ കൂടാതെ വീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് ഉത്തരകേരളത്തില്‍ നിപ പടര്‍ന്നുപിടിച്ചപ്പോള്‍ അതിനെതിരായ പോരാട്ടത്തിലും ശുഭ ഉണ്ടായിരുന്നു.
കഴിഞ്ഞ നാല് മാസത്തിലേറെയായി കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട് ശുഭയടക്കമുള്ള നഴ്‌സുമാര്‍. ഇന്ന് നഴ്‌സിങ്ങ് ദിനമാണെന്ന് ആലോചിച്ച് നില്‍ക്കാനുള്ള സാവകാശം പോലും അവര്‍ക്കില്ല; അവര്‍ പോരാട്ടത്തിലാണ്. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും. ഇടവിട്ട് നാല് മണിക്കൂര്‍ ഡ്യൂട്ടിയുമായി പി.പി.ഇ കിറ്റും ധരിച്ച് കൊവിഡിനിതിരേയുള്ള പോരാട്ടത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."