'ദര്‍ശന'യില്‍ വ്യക്തിത്വവികസന ശില്‍പശാല
കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെയും പാലാ ജ്യോതിര്‍ഭവന്റെയും ആഭിമുഖ്യത്തില്‍ 19, 20, 21 തിയതികളില്‍ ഹൈസ്‌കൂള്‍ - ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസനശില്‍പശാല നടത്തും. ഉദ്ഘാടന ദിനത്തില്‍ പ്രശസ്ത വ്യക്തിത്വ വികസന പരിശീലകന്‍ ഡോ. റൂബിള്‍ രാജ് മുഖ്യപ്രഭാഷണം നടത്തും.
പരിശീലന പരിപാടിയില്‍ പ്രത്യേകം പ്രാവിണ്യം നേടിയ ആസ്‌ക് നാഷനല്‍ എച്ച്.ആര്‍ ട്രെയിനേര്‍സ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കും. വിദ്യാര്‍ഥികളില്‍ ആശയവിനിമയം, ക്രിയാത്മകത, മൂല്യബോധം, പ്രസംഗ കല നേതൃത്വ പാടവം, സര്‍ഗാത്മകത എന്നിവ വളര്‍ത്തുവാനുതകുന്ന വിധത്തിലുള്ള പരിശീലനപരിപാടി സംഘടിപ്പിക്കുകയെന്ന് ഡയരക്ടര്‍ ഫാ. ജസ്റ്റിന്‍ കാളിയാനിയില്‍ സി.എം.ഐ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 കുട്ടികള്‍ക്കാവും ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഫോണ്‍: 9447008255, 9539228054, 0481 - 2564755, 04822 -201377.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."